ആറളം പഞ്ചായത്തിനെ ശിശുസൗഹൃദമാക്കും

ആറളം പഞ്ചായത്തിനെ ശിശുസൗഹൃദമാക്കും Photo: ken Aaralam farm സംസ്ഥാന ബാലാവകാശ കമീഷൻ അംഗം കെ.വി. മനോജ്കുമാർ ആറളം ഫാമിലെത്തിയപ്പോൾപേരാവൂർ: ആറളം പഞ്ചായത്തിനെ ശിശു സൗഹൃദ പഞ്ചായത്താക്കാൻ നിർദേശിച്ചതായി സംസ്ഥാന ബാലാവകാശ കമീഷൻ അംഗം കെ.വി. മനോജ്കുമാർ പറഞ്ഞു. ആറളം പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾ അദ്ദേഹം സന്ദർശിച്ചു. ആറളം ഫാം സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ അധ്യാപകരെ ഉടൻ നിയമിക്കാൻ ഇടപെടുമെന്നും കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ ചില വിഷയങ്ങൾ ശ്രദ്ധയിൽപെട്ടതായും അവ പരിഹരിക്കാൻ ബന്ധപ്പെട്ടവരോട് നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു.ആറളം പഞ്ചായത്ത് ഓഫിസ്, ആറളം ഫാം സ്കൂൾ, ആറളം ഫാമിലെ അംഗൻവാടികൾ, കുടുംബാരോഗ്യ കേന്ദ്രം, ഓൺലൈൻ പഠനസൻെററുകൾ തുടങ്ങിയ സ്ഥാപനങ്ങളും രക്ഷിതാക്കൾ നഷ്​ടപ്പെട്ട് ബന്ധുക്കളുടെ സംരക്ഷണയിൽ കഴിയുന്ന കുട്ടിയെയും കമീഷൻ സന്ദർശിച്ചു. ആറളം പഞ്ചായത്ത് പ്രസിഡൻറ്​ കെ.പി. രാജേഷ്, ആറളം ഫാം ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻറ്​ കെ.ബി. ഉത്തമൻ, ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ജെയിസൺ, ആറളം ഫാം സൈറ്റ് മാനേജർ പി.പി. ഗിരീഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീലത, ആറളം ഫാം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് എൻ. സുലോചന എന്നിവരുമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.