ക്വിറ്റിന്ത്യ ദിനാചരണംകേളകം: സൻെറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹ്യശാസ്ത്രം ക്ലബിൻെറ ആഭിമുഖ്യത്തിൽ ക്വിറ്റിന്ത്യ ദിനത്തിൻെറ അനുസ്മരണവും ദിനചാരണവും നടത്തി.ഇരിട്ടി എം.ജി കോളജ് ഇംഗ്ലീഷ് ഡിപാർട്ട്മൻെറ് അസോസിയേറ്റ് പ്രഫസർ പ്രമോദ് വെള്ളച്ചാൽ ക്വിറ്റിന്ത്യദിന സന്ദേശം നൽകി. മദർ പി.ടി.എ പ്രസിഡൻറ് ബീന ഉണ്ണി, വിദ്യാർഥി എം.എസ്. അഭിനവ് എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി. ഹെഡ്മാസ്റ്റർ എം.വി. മാത്യു, അധ്യാപകരായ നൈസ് മോൻ, എൻ. സനില, ഫാ. എൽദോ ജോൺ, ദീപ മരിയ ഉതുപ്പ്, ജാൻസൺ ജോസഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.