പിതൃപുണ്യം തേടി ബലിതർപ്പണം

കോവിഡ്​ സാഹചര്യത്തിൽ വീടുകളിലാണ്​ മിക്കവരും ചടങ്ങുകൾ നിർവഹിച്ചത്​ കണ്ണൂർ: നാക്കിലയിലെ ദർഭാസനത്തിൽ മന്ത്രോച്ചാരണങ്ങളോടെ ആയിരങ്ങൾ ഓർമകൾക്ക്​ ശ്രാദ്ധമൂട്ടി. കാലം തീണ്ടിയവരുടെ സ്​മരണകൾക്ക്​ മുന്നിൽ ഒരുരുള ചോറും പിന്നെ ഒരു​കോടി പ്ര​ണാമവും. കോവിഡ്​ സാഹചര്യത്തിൽ ക്ഷേ​​ത്രങ്ങളിലും പുണ്യതീർഥ കേന്ദ്രങ്ങളിലും ഇക്കുറി ബലിതർപ്പണം വിരളമായിരുന്നു. വീടുകളിലാണ്​ മിക്കവരും ചടങ്ങുകൾ നിർവഹിച്ചത്​. ബാവലിപ്പുഴക്കരയിൽ സ്ഥിതിചെയ്യുന്ന കിഴൂർ മഹാദേവ ക്ഷേത്രസങ്കേതത്തിൽ സാമൂഹിക അകലം പാലിച്ച്​ ചടങ്ങുകൾ നടന്നു. ഇവിടെ വർഷങ്ങളായി നടന്നു വന്നിരുന്ന ബലിതർപ്പണ ചടങ്ങുകൾ കഴിഞ്ഞവർഷം കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പൂർണമായും നിർത്തിവെച്ചിരുന്നു. ഇക്കുറിയും കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ നാട്ടുകാരായ വളരെ കുറച്ചുപേർ മാത്രമാണ് കർമത്തിനായി എത്തിയിരുന്നുള്ളൂ. ജനങ്ങൾ കൂട്ടം കൂടാതെ സാമൂഹിക അകലം പാലിച്ചും മറ്റ് സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയുമായിരുന്നു ചില ക്ഷേത്രങ്ങളിൽ ചടങ്ങുകൾ നടന്നത്. മലയോരമേഖലയിലും ഏറെ കുടുംബങ്ങളും ചടങ്ങുകൾ വീടുകളിൽ തന്നെ ഒതുക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.