കെ.ജി.എം.എ പ്രതിഷേധിച്ചു

കണ്ണൂർ: കുന്നോത്തുപറമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വനിത ഡോക്ടറെ വാക്‌സിൻ നൽകുന്നതുമായി ബന്ധ​െപ്പട്ട്​ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ആക്രമിക്കുന്ന നടപടിക്കെതിരെ കെ.ജി.എം.ഒ.എ പ്രതിഷേധിച്ചു. കോവിഡ് ബാധിച്ച്​ ചികിത്സയിൽ കഴിയുന്ന വനിത ഡോക്ടറെ നിരന്തരം മാനസികമായി ആക്രമിക്കുന്ന സമീപനം അനുവദിക്കില്ല. വാക്‌സിൻ നൽകുന്നതിൽ ജില്ലയിൽ പല സ്ഥാപനങ്ങളിലും ബാഹ്യ ശക്തികളുടെ അനാവശ്യ ഇടപെടലുകൾ മെഡിക്കൽ ഓഫിസർമാരെ സമ്മർദത്തിലേക്ക് തള്ളിവിടുകയാണ്​​. വാക്‌സിൻ സുതാര്യമായ രീതിയിൽ നൽകാൻവേണ്ട സാങ്കേതിക സഹായവും മാനവ വിഭവശേഷിയും നൽകണം. ഇതിന് പഞ്ചായത്തുതലത്തിൽ ഒരു സംഘത്തെ താൽക്കാലികമായി നിയമിക്കാവുന്നതാണ്. ആരോഗ്യ പ്രവർത്തകർക്കെതിരെ ആക്രമണമുണ്ടായാൽ സംഘടന വാക്‌സിനേഷൻ നിർത്തുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് പോകുമെന്നും ജില്ല കമ്മിറ്റി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.