മുസ്​ലിം യൂത്ത്​ ലീഗ്​ ധർണ

മുസ്​ലിം യൂത്ത്​ ലീഗ്​ ധർണപടം -സന്ദീപ്​കണ്ണൂർ: കോവിഡ് വാക്​സിനേഷനിലെ അശാസ്ത്രീയതക്കും രാഷ്​ട്രീയ വിവേചനത്തിനുമെതിരെ മുസ്​ലിം യൂത്ത് ലീഗ് കണ്ണൂർ മണ്ഡലം കമ്മിറ്റി ജില്ല ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. മുസ്​ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. അബ്​ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്​തു. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തി​ൻെറ താൽപര്യത്തിനനുസരിച്ച് ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്ന മുഖ്യമന്ത്രിയുടെ നയത്തി​ൻെറ ഫലമാണ് കോവിഡ് പ്രതിരോധ രംഗത്ത് ലോകരാജ്യങ്ങൾക്ക് മുന്നിൽ കേരളം നാണംകെട്ട് നിൽക്കേണ്ട സാഹചര്യമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.