ചൊക്ലിയിൽ ഉൾനാടൻ മത്സൃക്കൃഷിക്ക്​ പദ്ധതി

അഡാക് റിപ്പോർട്ട് ഉടൻ സർക്കാറിന് സമർപ്പിക്കും ചൊക്ലി: ചൊക്ലിയിലെ മേനപ്രത്ത് വിപുലമായ മത്സ്യക്കൃഷി പദ്ധതിക്ക് വഴിയൊരുങ്ങുന്നു. ഫിഷറീസ് വകുപ്പിന് കീഴിലെ മത്സ്യക്കൃഷി വികസന ഏജൻസി (അഡാക്) തയാറാക്കുന്ന സാധ്യത പഠന റിപ്പോർട്ട് ഉടൻ സർക്കാറിന് സമർപ്പിക്കും. നെൽവയലുകളും ചതുപ്പ് പ്രദേശങ്ങളും പാലാഴി തോടും ചെറുകുളങ്ങളും പഴശ്ശി കനാലി​ൻെറ കൈവഴികളും ഉൾക്കൊള്ളുന്ന പ്രദേശമാണ് മേനപ്രം. ഇവിടെ വംശനാശം നേരിടുന്നതുൾ​െപ്പടെയുള്ള 85ഓളം മത്സ്യ ഇനങ്ങളെ വളർത്താനുള്ള പദ്ധതിക്കാണ് രൂപരേഖ തയാറാക്കുന്നത്. നിരവധി രോഗങ്ങൾക്ക് ഔഷധമായി കരുതുന്ന വരാൽ (കയ്ച്ചൽ), മുഷി തുടങ്ങിയ ഇനങ്ങളുടെ ഉൽപാദനവും സംരക്ഷണവും സംസ്കരണവും ഉറപ്പാക്കി വിപണി ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. രണ്ടുസൻെറ്​ വീതം സ്ഥലത്ത് പടുതക്കുളം മാതൃകയിൽ മത്സ്യക്കുഞ്ഞുങ്ങളെ വളർത്തുന്നതാണ് പ്രാഥമിക ഘട്ടത്തിൽ അഭികാമ്യമെന്നാണ് അഡാക് സംഘത്തി​ൻെറ വിലയിരുത്തൽ. ഇതി​ൻെറ അടിസ്ഥാനത്തിൽ പ്രസിഡൻറ്​ സി.കെ. രമ്യയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്ന് ജലസേചനവകുപ്പിനോട് കൃഷി ചെയ്യാനായി പഴശ്ശി കനാൽ അനുവദിക്കണമെന്ന് ആവശ്യപ്പെടാൻ തീരുമാനിച്ചിട്ടുണ്ട്. പൊതുസ്ഥലമില്ലാത്തതിനാൽ സ്വകാര്യ കുളങ്ങളും ചതുപ്പുനിലങ്ങളും നഷ്​ടപരിഹാരം നൽകി സർക്കാർ ഏറ്റെടുക്കുന്നതാവും ഉചിതമെന്നാണ് അഡാക്കി​ൻെറ നിർദേശം. വീടുകളിൽ അലങ്കാര മത്സ്യക്കൃഷിക്കും ഈ മേഖല അനുകൂലമാണ്. ഒന്നോ രണ്ടോ സൻെറിൽ ഒരു ടൺ മത്സ്യംവരെ ഉൽപാദിപ്പിക്കാൻ കഴിയും. അഡാക്​ എക്‌സിക്യൂട്ടിവ് ഡയറക്ടറും ഫിഷറീസ് അഡീ. ഡയറക്ടറുമായ ഡോ. ദിനേശൻ ചെറുവാട്ടി​ൻെറ നേതൃത്വത്തിൽ അസി. ഡയറക്ടർ ആർ. ജുഗുനു,​ പ്രമോട്ടർ വി. സുനിൽ എന്നിവരടങ്ങുന്ന സംഘമാണ് ചൊക്ലിയിലെ വിവിധ പ്രദേശങ്ങൾ വിലയിരുത്താനെത്തിയത്. കൂത്തുപറമ്പ് സംഭവത്തിൽ വെടിയേറ്റ് കിടപ്പിലായ പുതുക്കുടി പുഷ്പൻ തന്നെ കാണാനെത്തിയ മന്ത്രി സജി ചെറിയാന് മത്സ്യകൃഷി സംബന്ധിച്ച്​​ നിവേദനം നൽകിയിരുന്നു. നാടൻ മത്സ്യങ്ങൾക്ക്​ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും പൈതൃകം തിരിച്ചുപിടിക്കണമെന്നും പുഷ്പൻ അഭ്യർഥിച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.