നെയ്ത്തുശാലയിലെ കവർച്ച: പ്രതികൾ പിടിയിൽ

നെയ്ത്തുശാലയിലെ കവർച്ച: പ്രതികൾ പിടിയിൽപടം -prathikal knr -പിടിയിലായ നസീറും നദീറും കണ്ണൂര്‍: എ.കെ.ജി ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന രാമനന്ദ് ഹാൻഡ്​ലൂം നെയ്ത്തുശാലയില്‍നിന്ന്​ നാലുലക്ഷം രൂപ വിലമതിക്കുന്ന യന്ത്രം കവര്‍ച്ച നടത്തി ഓട്ടോയില്‍ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്​റ്റില്‍. പുഴാതി അത്താഴക്കുന്നിലെ പല്ലന്‍ നസീര്‍ എന്ന കെ.പി. നസീര്‍ (43), കോഴിക്കോട് കുറ്റ്യാടി പാലേരിയിലെ സി.കെ. നദീര്‍ (35) എന്നിവരെയാണ് ടൗണ്‍ സ്​റ്റേഷന്‍ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. തൊണ്ടിമുതല്‍ കടത്തിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ഗുഡ്‌സ് ഓട്ടോയും കസ്​റ്റഡിയിലെടുത്തു. സ്ഥാപനത്തിലെ ജീവനക്കാരനായ ധര്‍മടം സ്വദേശി പ്രേമരാജ​ൻെറ പരാതിയിലാണ് കേസെടുത്തത്. നിരവധി മോഷണ കേസുകളിലെ പ്രതികളായ ഇരുവരും ടൗണില്‍ എത്തിയിട്ടുണ്ടെന്ന വിവരത്തി​ൻെറ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ നിരീക്ഷണത്തിനിടയിലാണ് പിടിയിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.