പാർസൽ കൗണ്ടർ തുടങ്ങി

പാർസൽ കൗണ്ടർ തുടങ്ങിപഴയങ്ങാടി: മാടായി കുടുംബശ്രീ ജനകീയ ഹോട്ടൽ പാർസൽ കൗണ്ടർ പഞ്ചായത്ത് ഓഫിസ് പരിസരത്ത് ആരംഭിച്ചു. 20 രൂപക്ക് ഊൺ ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പാർസൽ പദ്ധതി. എരിപുരത്തെ കുടുംബശ്രീ ഹോട്ടലി​ൻെറ ഭാഗമാണിത്. ഉച്ച 12 മുതൽ 2.30 വരെയാണ് കൗണ്ടർ പ്രവർത്തിക്കുക.കുടുംബശ്രീ ചെയർപേഴ്സൻ സീന സുമേഷ്, എം. രേഷ്മ, കെ.വി. സന്ധ്യ,പുഷ്പജ, എ.എസ്. ശിവദാസൻ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.