കടകൾ തുറക്കാൻ ജീവിതസമരവുമായി വ്യാപാരികൾ

കടകൾ തുറക്കാൻ ജീവിതസമരവുമായി വ്യാപാരികൾ പടം giri 03 കാൽടെക്​സ്​ ഗാന്ധി സർക്കിളിൽ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നടന്ന ജീവിതസമരംകണ്ണൂർ: കോവിഡ് മാനദണ്ഡം പാലിച്ച് മുഴുവൻ കടകളും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുക, വ്യാപാരികൾക്ക് സാമ്പത്തികസഹായം ലഭ്യമാക്കുന്നതിന് കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കുക, വ്യാപാരവായ്​പകൾക്ക് മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷാഭത്തി​ൻെറ ഭാഗമായി ജില്ലയിൽ 200 കേന്ദ്രങ്ങളിൽ 'ജീവിതസമരം' നടത്തി.കണ്ണൂർ ഗാന്ധി സർക്കിളിന് മുന്നിൽ നടന്ന പ്രതിഷേധസമരം സംസ്ഥാന വൈസ് പ്രസിഡൻറ്​ കെ. പങ്കജവല്ലി ഉദ്ഘാടനം ചെയ്​തു. കെ.വി. സലീം അധ്യക്ഷത വഹിച്ചു. എം.എ. ഹമീദ് ഹാജി, സി. മനോഹരൻ എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ്​ വി. ഗോപിനാഥ് താഴെചൊവ്വയിൽ ഉദ്ഘാടനം ചെയ്​തു. പ്രശോഭ്​ അധ്യക്ഷത വഹിച്ചു. ആനന്ദകൃഷ്‌ണൻ, പവിത്രൻ എന്നിവർ സംസാരിച്ചു. തലശ്ശേരിയിൽ മുനിസിപ്പൽ ഓഫിസിന്​ മുന്നിലെ സമരം ജില്ല സെക്രട്ടറി പി.എം. സുഗുണൻ ഉദ്​ഘാടനം ചെയ്​തു. കെ.പി. പ്രമോദ് അധ്യക്ഷത വഹിച്ചു. സി.പി.എം. നൗഫൽ, ഇസ്​മയിൽ എന്നിവർ സംസാരിച്ചു. ചാക്കോ മുല്ലപ്പള്ളി പയ്യാവൂരിലും വി.പി. മൊയ്‌തു കുത്തുപറമ്പിലും കെ.വി. ഉണ്ണികൃഷ്​ണൻ പരിയാരത്തും കെ.എം. ലത്തീഫ് തളിപ്പറമ്പിലും പി. വിജയൻ പയ്യന്നൂരിലും ഇ. സജീവൻ പാപ്പിനിശ്ശേരിയിലും ഇ.എസ്. സത്യൻ ഇരിട്ടിയിലും സമരം ഉദ്ഘാടനം ചെയ്​തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.