ഭൂമി വിവാദം: സി.പി.എം മാർച്ച്

ശ്രീകണ്ഠപുരം: ചുഴലി വില്ലേജ് പരിധിയിലെ സർക്കാർ-ദേവസ്വം ഭൂമി കൈയേറ്റം തടയുക, കൈയേറ്റത്തിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക, ഭൂമി അനുവദിച്ച് പട്ടയം നൽകിയവർക്കെല്ലാം ഭൂമി അളന്നുനൽകുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് സി.പി.എം ചുഴലി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ചുഴലി വില്ലേജ്​ ഓഫിസിലേക്ക് മാർച്ച് നടത്തി. സി.പി.എം ഏരിയ സെക്രട്ടറി എം. വേലായുധൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്​ അംഗം എൻ. നാരായണൻ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി പി. പ്രകാശൻ, ഇ. ജനാർദനൻ, പി.പി.വി. പ്രഭാകരൻ, ചെങ്ങളായി പഞ്ചായത്ത്​ അംഗം എം.എം. പ്രജോഷ്, കെ. ശിവദാസൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.