മന്ത്രി ശിവൻകുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം

മന്ത്രി ശിവൻകുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം പടം irt dharna മാടത്തിയിൽ കോൺഗ്രസ് ധർണ ഇരിട്ടി ബ്ലോക്ക് പ്രസിഡൻറ്​ തോമസ് വർഗീസ് ഉദ്ഘാടനം ചെയ്യുന്നുഇരിട്ടി: നിയമസഭ കൈയാങ്കളി കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ചാവശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവശ്ശേരിയിൽ നടന്ന പ്രകടനത്തിന് മണ്ഡലം പ്രസിഡൻറ്​ കെ.വി. രാമചന്ദ്രൻ, കെ.വി. പവിത്രൻ, വയനാൻ ശശി എന്നിവർ നേതൃത്വം നൽകി.കോൺഗ്രസ് പായം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാടത്തിയിൽ പ്രകടനവും ധർണയും സംഘടിപ്പിച്ചു. കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് പ്രസിഡൻറ്​ തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു. പായം മണ്ഡലം പ്രസിഡൻറ്​ റയീസ് കണിയറക്കൽ അധ്യക്ഷത വഹിച്ചു.കോൺഗ്രസ് വള്ളിത്തോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വള്ളിത്തോട് ടൗണിൽ നടത്തിയ പ്രകടനവും ധർണയും ഡി.സി.സി ജനറൽ സെക്രട്ടറി ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഫിലോമിന കക്കട്ടിൽ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.