കെ.എസ്​.ടി.എ ധർണ

കെ.എസ്​.ടി.എ ധർണ പടം...സന്ദീപ്​.കണ്ണൂർ: കേരള സ്​റ്റേറ്റ് ടീച്ചേഴ്​സ് അസോസിയേഷൻ (കെ.എസ്.ടി.എ) നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പ്രാദേശിക ധർണകൾ സംഘടിപ്പിച്ചു. കേന്ദ്രസർക്കാർ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, വർഗീയത ചെറുക്കുക, സ്ത്രീപക്ഷ കേരളത്തിനായി അണിനിരക്കുക, കെ.ഇ.ആർ പരിഷ്​കരിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ 32 മുദ്രാവാക്യങ്ങൾ ഉയർത്തിയുള്ള പ്രക്ഷോഭത്തി​ൻെറ ഭാഗമായായിരുന്നു ധർണ. ജില്ലതല ഉദ്ഘാടനം കലക്​ടറേറ്റ്‌ പരിസരത്ത് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ നിർവഹിച്ചു. ജില്ല പ്രസിഡൻറ്​ ഇ.കെ. വിനോദൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.കെ. ബീന, കെ.സി. മഹേഷ്, കെ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി വി. പ്രസാദ് സ്വാഗതവും ടി.കെ. പ്രദീപൻ നന്ദിയും പറഞ്ഞു.തലശ്ശേരി: സൗത്ത് ഉപജില്ലതല ധർണ സി.ഐ.ടി.യു ജില്ല സെക്രട്ടറി ടി.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്​തു. ഹെൻട്രി ആൻറണി അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം കെ.സി. സുധീർ സംസാരിച്ചു. പ്രജീഷ് വേങ്ങ സ്വാഗതവും സി. ജാഫർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.