പയ്യന്നൂരിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും

പയ്യന്നൂരിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുംപയ്യന്നൂർ: നഗരസഭയിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ കോവിഡ് അവലോകന യോഗത്തിൽ തീരുമാനം. രോഗവ്യാപനം അതിരൂക്ഷമായതോടെ നഗരസഭ ഡി വിഭാഗത്തിലേക്ക്​ കടന്നു. പരമാവധി പരിശോധനകൾ നടത്തുന്നതിന് നഗരസഭ ശ്രമം നടത്തിയെങ്കിലും പൊതുജനങ്ങളും വ്യാപാരികളും പൂർണമായും സഹകരിക്കുന്നില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇത് രോഗ നിരക്ക് കുറക്കാൻ സാധിക്കാത്തതിന്​ കാരണമായി. രോഗവ്യാപനം കണ്ടെത്തുന്നതിനും തടയുന്നതിനും പൊതുജനങ്ങളുടെയും വ്യാപാരി സമൂഹത്തി​ൻെറയും സഹകരണം ഉണ്ടാകണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ചെയർപേഴ്സൻ കെ.വി. ലളിത ആവശ്യപ്പെട്ടു. രോഗവ്യാപനം രൂക്ഷമായതിനാൽ നഗരസഭയിലെ ഒന്ന്, രണ്ട്, അഞ്ച്, ആറ്,18,25,32,40 വാർഡുകൾ കണ്ടെയ്ൻമൻെറ്​ സോണായി പ്രാഖ്യാപിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.