ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ ഉപവാസം

ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ ഉപവാസംപടം... സന്ദീപ്​.കണ്ണൂര്‍: സ്വകാര്യ ബസ്​ വ്യവസായം സംരക്ഷിക്കാന്‍ പാക്കേജ് നടപ്പാക്കുക, നിലവിലുള്ള ബസ് പെര്‍മിറ്റുകള്‍ ദൂരപരിധി നോക്കാതെ യഥാസമയം പുതുക്കിനല്‍കുക, പലിശരഹിത വായ്​പ അനുവദിക്കുക, പൊതുഗതാഗത സംരക്ഷണത്തിന് പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ കലക്​ടറേറ്റ് പരിസരത്ത് നടത്തിയ ഉപവാസം മേയര്‍ അഡ്വ. ടി.ഒ. മോഹനന്‍ ഉദ്ഘാടനം ചെയ്​തു. ജില്ല പ്രസിഡൻറ്​ പി.പി. മോഹനന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജ്കുമാര്‍ കരുവാരത്ത്, ഹനീഷ് കെ. വാണിയംകണ്ടി, രാഷ്​ട്രീയനേതാക്കളായ കെ. ജയരാജന്‍, വി.വി. ശശീന്ദ്രന്‍, സി.പി. സന്തോഷ്, കെ. കൃഷ്​ണന്‍, എം.എ. കരീം എന്നിവര്‍ സംസാരിച്ചു. രാജ് കുമാര്‍ കരുവാരത്ത്, പി. രജീന്ദ്രന്‍, കെ. വിജയമോഹനന്‍, സി. സുനില്‍ കുമാര്‍, കെ.പി. മുരളീധരന്‍, കെ. പുരുഷോത്തമന്‍, എം.കെ. പ്രേമരാജന്‍ എന്നിവരാണ് ഉപവാസമനുഷ്​ഠിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.