ഇതാ ഒരു 'വാഴപ്പൂവ്'

ഇതാ ഒരു 'വാഴപ്പൂവ്' PYR Vazha1, 2 മണിയറയിൽ വിടർന്ന 'വാഴപ്പൂവ്'പ്രൂഫ്​ കഴിഞ്ഞതാണ്​. ഉപയോഗിക്കണംപയ്യന്നൂർ: വാഴക്കൂമ്പ്, വാഴക്കാമ്പ്, വാഴപ്പഴം, വാഴപ്പിണ്ടി എന്നൊക്കെ കേട്ടിട്ടുണ്ട്. വാഴപ്പൂവ് എന്ന് ആരും കേട്ടുകാണില്ല. എന്നാൽ, പയ്യന്നൂർ നഗരസഭയിലെ മണിയറക്കാർ വാഴപ്പൂവ് എന്നു കേൾക്കുക മാത്രമല്ല, കണ്ട് അദ്ഭുതപ്പെടുക കൂടിയാണിപ്പോൾ. മണിയറയിലെ സി. ധനഞ്ജയ​‍ൻെറ വീട്ടുപറമ്പിലാണ് പ്രകൃതിയുടെ ഈ വികൃതി. രണ്ടുമാസം മൂപ്പെത്താത്ത വാഴ കുലച്ചു. പക്ഷേ, കായയില്ല, കൂമ്പുമില്ല. പകരം വിടർന്നുതുടങ്ങുന്ന താമര പോലെ ചുവന്ന ദളങ്ങളുള്ള പൂവി​‍ൻെറ രൂപം. നാട്ടുകാർ അതിന് വാഴപ്പൂവ് എന്ന പേരും നൽകി.റബർമരം മുറിച്ച് ധനഞ്ജയൻ 300ലേറെ നേന്ത്രവാഴ വെച്ചിരുന്നു. അതിലൊന്നി​‍ൻെറ കന്നാണ് ഇങ്ങനെ കുലച്ചത്. പുറത്തുനിന്ന് വില കൊടുത്തുവാങ്ങിയതാണ് തള്ളവാഴ കന്ന്. അത് കുലച്ച് കായ മൂപ്പെത്തുന്നതിനുമുമ്പ് കാറ്റിൽ പൊട്ടിവീണിരുന്നു. ഇതിന് ചെറുതും വലുതുമായ നിരവധി കന്നുകളുണ്ട്. അതിലൊന്നാണ് 'പൂത്തു വിടർന്നത്'. ഈ വാഴപ്പൂവദ്ഭുതം കാണാൻ നാട്ടുകാർ എത്തുന്നുണ്ട്. 'തള്ളവാഴയുടെ തടിയിൽനിന്ന് കുലവരാറുണ്ട്. ചില കന്നുകളും മൂപ്പെത്താതെ കുലക്കാറുണ്ട്. എന്നാൽ, ഇവക്കെല്ലാം പേരിനെങ്കിലും കായ ഉണ്ടാകാറുണ്ട്. എന്നാൽ, വാഴക്കുല പൂ പോലെ വിടർന്നുകാണുന്നത് ഇതാദ്യം'-30 വർഷത്തിലേറെയായി വാഴയും സകല പച്ചക്കറികളും ജൈവരീതിയിലൂടെ വിളയിച്ചെടുത്ത് വ്യാപകമായി വിൽപന നടത്തുകയും ജൈവകൃഷിക്ക് നിരവധി അംഗീകാരങ്ങൾ നേടുകയും ചെയ്ത പ്രാപ്പൊയിലിലെ കരുണാകരൻ പനങ്ങാട് അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.