റേഷൻ വ്യാപാരികൾ സപ്ലൈ ഓഫിസ്​ ധർണ നടത്തി

ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്​ത വകയിൽ ലഭിക്കേണ്ട കമീഷൻ നൽകിയില്ല തലശ്ശേരി: സംസ്ഥാന സർക്കാറി​ൻെറ സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്​ത വകയിൽ ലഭിക്കേണ്ട കമീഷൻ കുടിശ്ശികക്കായി റേഷൻ വ്യാപാരികൾ സപ്ലൈ ഓഫിസിന് മുന്നിൽ ധർണ നടത്തി. തലശ്ശേരി മിനി സിവിൽ സ്​റ്റേഷൻ പരിസരത്ത് നടത്തിയ സമരം കേരള സ്​റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്​സ് അസോസിയേഷൻ താലൂക്ക് സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയ്​തു. എ.കെ.ആർ.ആർ.ഡി.എ ഓർഗനൈസിങ് സെക്രട്ടറി എ.കെ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ബിജു കൂത്തുപറമ്പ്, പ്രേമൻ പാച്ചപൊയ്​ക, കാസിം, സജിത്ത് എന്നിവർ നേതൃത്വം നൽകി. കേരള റേഷൻ എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) താലൂക്ക് സെക്രട്ടറി എം. പ്രവീൺ ദാസ് സ്വാഗതം പറഞ്ഞു. 10 മാസമായി വിതരണം ചെയ്​തുവരുന്ന കിറ്റുകളുടെ കമീഷൻ കുടിശ്ശിക ഓണത്തിന് മുമ്പ് അനുവദിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ സംയുക്തമായി തീരുമാനിച്ചിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.