പാപ്പിനിശ്ശേരി മേൽപാലത്തിൽ നാലാം വട്ടവും കുഴിയടക്കൽ

പാപ്പിനിശ്ശേരി മേൽപാലത്തിൽ നാലാം വട്ടവും കുഴിയടക്കൽ ചിത്രം: ppn melpalam kuzhi പാപ്പിനിശ്ശേരി മേൽപാലത്തിൽ വീണ്ടും രൂപംകൊണ്ട കുഴി. കമ്പികൾ പുറത്തേക്ക്​ തള്ളിനിൽക്കുന്നത്​ കാണാം മൂന്നാഴ്ച മുമ്പ്​ അടച്ച ഭാഗത്താണ് ഇപ്പോൾ വീണ്ടും കുഴി അടച്ചത് പാപ്പിനിശ്ശേരി: നിരവധി പരാതികളുയര്‍ന്ന പാപ്പിനിശ്ശേരി മേൽപാലത്തിൽ ഞായറാഴ്ച വീണ്ടും കുഴി അടക്കൽ തുടങ്ങി. മഴ തുടങ്ങി രണ്ടു മാസത്തിനുള്ളിൽ നാലാം വട്ടമാണ് കുഴിയടക്കുന്നത്. മൂന്നാഴ്ച മുമ്പ്​ അടച്ച ഭാഗത്താണ് ഇപ്പോൾ വീണ്ടും കുഴി അടച്ചത്. പാലം ഉദ്ഘാടനം ചെയ്ത് ഒരുവർഷത്തിനുള്ളിൽതന്നെ നിരവധി അപാകത ശ്രദ്ധയിൽപെട്ട മേൽപാലമാണിത്. പാലത്തി​ൻെറ നിർമാണ കാര്യക്ഷമതയെക്കുറിച്ച് പരാതികൾ അടിക്കടി ഉയർന്നതോടെ വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്. വിദഗ്​ധ സമിതി പാലം പരിശോധിച്ച് റിപ്പോർട്ടുകൾ വിജിലൻസിനും കെ.എസ്.ടി.പിക്കും നൽകിയിരുന്നു. മേൽപാലത്തി​ൻെറ തൂണുകളും കോൺക്രീറ്റ് സ്ലാബുകളെ താങ്ങിനിർത്തുന്ന ബീമുകളും ബലപ്പെടുത്തുന്ന പ്രവൃത്തി കഴിഞ്ഞ രണ്ടു മാസമായി പുരോഗമിക്കുകയാണ്. അതിനിടയിലാണ് മേൽപാലത്തിലെ സ്ലാബുകളിലെ തകർച്ച ശ്രദ്ധയിൽപെട്ടത്. പലപ്പോഴും എക്സ്പാൻസഷൻ ജോയൻറുകളിലെ വിള്ളലാണ് പ്രശ്നം സൃഷ്​ടിക്കാറുള്ളത്. എന്നാൽ, റോഡി​ൻെറ ഭാഗമായ കോൺക്രീറ്റ് സ്ലാബുകൾ തകർന്ന് കുഴികൾ രൂപപ്പെട്ടതോടെയാണ് കൂടുതൽ ആശങ്ക ഉയർന്നത്. കുഴികൾ രൂപംകൊണ്ടാൽ പലപ്പോഴും രാത്രിയാണ് കരാറുകാർ അടക്കാറുള്ളത്. എന്നാൽ, സ്ഥിരമായി കുഴികൾ രൂപപ്പെടുന്നത് പാലത്തി​ൻെറ നിർമാണത്തെക്കുറിച്ച് പുതിയ ആശങ്കകളും ഉയർത്തിയിട്ടുണ്ട്. പാലം നിർമിച്ച കരാറുകാരെ കുറിച്ച് ഇതിനകം തന്നെ നിരവധി ആക്ഷേപങ്ങളും പരാതികളും ഉയർന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.