ഉന്നത വിജയികളെ ആദരിച്ചു ഫോട്ടോ: SKPM Anumodanam ശ്രീകണ്ഠപുരം പഴയങ്ങാടി സി.എച്ച് എജുക്കേഷനൽ ഫോറത്തിൻെറ എസ്.എസ്.എൽ.സി ഉന്നത വിജയികൾക്കുള്ള അനുമോദനം നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്യുന്നുശ്രീകണ്ഠപുരം: പഴയങ്ങാടി ശാഖ ഗ്ലോബൽ കെ.എം.സി.സിക്കു കീഴിൽ പ്രവർത്തിക്കുന്ന സി.എച്ച് എജുക്കേഷനൽ ഫോറത്തിൻെറ നേതൃത്വത്തിൽ, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു.ഗ്ലോബൽ കെ.എം.സി.സി പ്രസിഡൻറ് പി.പി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ. ശിവദാസൻ മുഖ്യാതിഥിയായി. പി.ടി.എ. റഷീദ്, എൻ.പി. റഷീദ്, എ.പി. മർസൂഖ്, കുണ്ടട അബ്ദുറഹ്മാൻ, വി. സറീന, എ.പി. നൗഷാദ്, വി. മുത്തലിബ്, എ.കെ. മൊയ്തീൻ, കെ.വി. അബ്ദുൽ റസാഖ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.