സിറ്റി സ്‌കൂൾ പൂർവവിദ്യാർഥികളുടെ മൊബൈൽ ചലഞ്ച്

സിറ്റി സ്‌കൂൾ പൂർവവിദ്യാർഥികളുടെ മൊബൈൽ ചലഞ്ച് പടം....POORVA VIDYARTHI CITY SCHOOL മൊബൈൽ ചലഞ്ച് ഉദ്‌ഘാടനം ജസ്​റ്റിസ് കൗസർ എടപ്പകത്ത് നിർവഹിക്കുന്നു (പടം knr deskൽ അയക്കും)കണ്ണൂർ സിറ്റി: സിറ്റി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പൂർവവിദ്യാർഥി കൂട്ടായ്​മയുടെ നേതൃത്വത്തിൽ ഓൺലൈൻ വിദ്യാഭ്യാസം തടയപ്പെട്ട വിദ്യാർഥികൾക്ക്​ മൊബൈൽ ഫോൺ വിതരണം ചെയ്‌തു.കോവിഡ് മൂലം വിദ്യാഭ്യാസ മേഖലയിലുണ്ടായ മാറ്റം നിർധന കുടുംബങ്ങൾക്ക് വലിയ ബാധ്യതയായി മാറിയെന്നും പല നിർധനരായ മിടുക്കരായ വിദ്യാർഥികളും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നില്ലെന്നും കണ്ടെത്തിയ അധ്യാപകരാണ് എ​ൻെറ കുട്ടിക്ക് ഒരു മൊബൈൽ എന്ന ചലഞ്ച് സ്‌കൂളിൽ ആരംഭിച്ചത്. എന്നാൽ, നിരവധി കുട്ടികൾക്ക് പ്രയാസം ഉണ്ട് എന്ന് തിരിച്ചറിഞ്ഞ പൂർവവിദ്യാർഥികൾ ഈ ചലഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾ കൊണ്ടുതന്നെ സന്നദ്ധ കൂട്ടായ്​മയുടെയും പ്രവാസികളുടെയും പിന്തുണയോടെ ലക്ഷ്യം നേടി.പൂർവവിദ്യാർഥിയും കേരള ഹൈകോടതി ജഡ്​ജിയുമായ ജസ്​റ്റിസ്‌ കൗസർ എടപ്പകത്ത് ഉദ്‌ഘാടനം ചെയ്​തു. പൂർവവിദ്യാർഥി കൂട്ടായ്​മ പ്രസിഡൻറ്​ ടി.എം. അബ്​ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അശ്രഫ് ചിറ്റുള്ളി, പ്രിൻസിപ്പൽ കെ. സുനിത ടീച്ചർ, ഹെഡ്​മാസ്​റ്റർ കെ.പി. അബ്​ദുൽ നസീർ, നോഡൽ ഓഫിസർ പി.വി. സത്താർ, സ്നേഹസല്ലാപം കൂട്ടായ്​മ അഡ്​മിൻ അബു അൽമാസ്, കെ.എച്ച്​.സി ട്രസ്​റ്റ്​ യു.എ.ഇ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ആയാസ് തായത്ത്, പൂർവവിദ്യാർഥിയും റിട്ട. അധ്യാപകനുമായ അബ്​ദുൽ റഹ്‌മാൻ മുൻഷി എന്നിവർ സംസാരിച്ചു. കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ്​മ പ്രസിഡൻറ്​ ടി.കെ. ഇഖ്ബാൽ വിശിഷ്​ടാതിഥിക്ക് ഉപഹാരം സമർപ്പിച്ചു. പൂർവവിദ്യാർഥി കൂട്ടായ്​മയുടെ അഡ്​മിൻ ടി.എം. ഇർഷാദ് സ്വാഗതവും റഷീദ് ബപ്പത്തി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.