ദലിത് കോണ്‍ഗ്രസ് ധർണ

കണ്ണൂര്‍: പട്ടികജാതി ജനവിഭാഗങ്ങളുടെ വിവിധങ്ങളായ ക്ഷേമപദ്ധതിയുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ ഭരണസൗകര്യം ഉപയോഗിച്ച് ഭരണാനുകൂല സംഘടന നേതാക്കള്‍ ഉള്‍പ്പെട്ട ഗൂഢസംഘം പ്രവര്‍ത്തിക്കുകയാണെന്നും പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പിന് ഭരണക്കാര്‍ ഒത്താശ ചെയ്യുന്നത് വകുപ്പ് മന്ത്രി കൈയുംകെട്ടി നോക്കിനില്‍ക്കരുതെന്നും ഡി.സി.സി പ്രസിഡൻറ്​ സതീശന്‍ പാച്ചേനി പറഞ്ഞു. പട്ടികജാതി ഫണ്ട് തട്ടിപ്പിനും വകമാറ്റി ചെലവഴിക്കുന്നതിനും ലാപ്‌സാക്കുന്നതിനുമെതിരെ ദലിത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കലക്​ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു പാച്ചേനി. ദലിത് കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ്​ വസന്ത് പള്ളിയാമൂല അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ കൊയിലേര്യന്‍ ദാമോദരന്‍, കാട്ടാമ്പള്ളി രാമചന്ദ്രന്‍, കുട്ടിനേഴത്ത് വിജയന്‍, ജില്ല ഭാരവാഹികളായ ബേബി രാജേഷ്, കെ. മധു തുടങ്ങിയവര്‍ സംസാരിച്ചു. പടം.....p 01

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.