കണ്ണൂർ: തെരുവുനായ് ശല്യം രൂക്ഷമായ സാഹചര്യത്തിൽ വന്ധ്യംകരണം ജില്ലയിൽ പുനരാരംഭിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നിരവധി പേരെയാണ് തെരുവുനായ് കടിച്ചത്. നായ്ക്കളുടെ കടിയേറ്റ് ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജില്ല പഞ്ചായത്തിൻെറ ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി പ്രകാരം വന്ധ്യംകരണം തുടങ്ങുന്നത്. കോവിഡിനെ തുടർന്ന് ആറുമാസങ്ങൾക്ക് മുമ്പാണ് ജില്ലയിൽ വന്ധ്യംകരണം നിർത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുതിയ നിയമനം നടത്താനാവാത്തതും പദ്ധതി പുനരാരംഭിക്കാൻ വൈകുന്നതിന് കാരണമായി. ഡോക്ടർ, ഡ്രൈവർ, നായ്ക്കളെ പിടിക്കുന്നവർ, ശുചീകരണ തൊഴിലാളികൾ എന്നിവരടങ്ങുന്ന ജീവനക്കാരെയാണ് പദ്ധതിക്കായി നിയമിക്കാനുള്ളത്. നിയമനത്തിനായുള്ള കൂടിക്കാഴ്ച അടുത്തദിവസം നടത്തും. തെരുവുനായ് ശല്യം രൂക്ഷമായ സ്ഥലങ്ങളിൽനിന്ന് നായ്ക്കളെ പിടികൂടി പാപ്പിനിശ്ശേരിയിലെ കേന്ദ്രത്തിലെത്തിച്ചാണ് വന്ധ്യംകരണം നടത്തുക. ശേഷം നായ്ക്കളെ പിടികൂടിയ സ്ഥലത്തുതന്നെ െകാണ്ടുവിടും. മനുഷ്യരെ ആക്രമിച്ചതിനെ തുടർന്ന്, പേ ബാധിച്ചതെന്ന് സംശയിക്കുന്ന നായ്ക്കളെ കഴിഞ്ഞദിവസം പാനൂർ മേഖലയിൽനിന്ന് കൊന്നിരുന്നു. നായ്, പൂച്ച അടക്കമുള്ള വളർത്തുമൃഗങ്ങൾക്ക് ആൻറി റാബിസ് വാക്സിൻ എടുക്കണമെന്നാണ് ജില്ല മൃഗസംരക്ഷണ വകുപ്പിൻെറ നിർദേശം. 27 പേരാണ് ഞായറാഴ്ച തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. ശനിയാഴ്ച പാനൂർ ചമ്പാട് ഭാഗത്തും പേപ്പട്ടിയുടെ ആക്രമണമുണ്ടായിരുന്നു. വകുപ്പ് സെക്രട്ടറിയുടെ നിർദേശ പ്രകാരം ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ഗിരീഷ് ബാബു തലശ്ശേരിയിലെത്തി നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.