വെസ്സല്‍ ട്രാക്കിങ്​, മോണിറ്ററിങ്​ സംവിധാനം; അപേക്ഷ ക്ഷണിച്ചു

വെസ്സല്‍ ട്രാക്കിങ്​, മോണിറ്ററിങ്​ സംവിധാനം; അപേക്ഷ ക്ഷണിച്ചുകണ്ണൂർ: ആഴക്കടല്‍ യന്ത്രവത്​കൃത മത്സ്യബന്ധന യാനങ്ങളില്‍ വെസ്സല്‍ ട്രാക്കിങ്​, മോണിറ്ററിങ്​ സംവിധാനം ഘടിപ്പിക്കുന്ന പദ്ധതിക്ക് യാന ഉടമകളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. യാനങ്ങളുടെ ഐഡൻറിറ്റി നിര്‍ണയിക്കല്‍, ജി.പി.എസ് സ്ഥാനം, സഞ്ചാരഗതി, വേഗത എന്നിവ ഉള്‍പ്പെടെ മീന്‍പിടിത്ത അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഉപഗ്രഹാധിഷ്ഠിതമായി നിര്‍ണയിക്കുന്നതിന് ഉതകുന്നതാണ് പദ്ധതി. അപേക്ഷകര്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവരും ഫിംസില്‍ രജിസ്​റ്റര്‍ ചെയ്തിട്ടുള്ളവരുമായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0497 2731081. റേഷന്‍ കടകള്‍ ഇന്ന് പ്രവര്‍ത്തിക്കുംകണ്ണൂർ: ചൊവ്വാഴ്ച റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനവും ബുധനാഴ്ച അവധി ദിവസവുമായിരിക്കുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു.എഴുത്തുപരീക്ഷ 28ന്കണ്ണൂര്‍: ഗവ.എൻജിനീയറിങ്​ കോളജിലെ കെ.ടി.യു പരീക്ഷ വിഭാഗത്തില്‍ ക്യാമ്പ് അസിസ്​റ്റൻറ്​ നിയമനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള എഴുത്തുപരീക്ഷ ജൂലൈ 28ന് രാവിലെ 10ന്​ കോളജിലെ കമ്പ്യൂട്ടര്‍ സൻെററില്‍ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.