മോട്ടോർ തൊഴിലാളി ധർണകണ്ണൂർ: കേന്ദ്ര സർക്കാറിൻെറ ജനദ്രോഹ-തൊഴിലാളി ദ്രോഹ നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് പ്രൈവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ കണ്ണൂരിൽ മോട്ടോർ തൊഴിലാളികൾ ധർണ നടത്തി. ടാക്സികൾക്ക് സബ്സിഡി നിരക്കിൽ പെട്രോൾ-ഡീസൽ വിതരണം ചെയ്യുക, 7500 രൂപ തൊഴിലാളി കുടുംബങ്ങൾക്ക് വിതരണം ചെയ്യുക, ക്ഷേമനിധി ബോർഡ് ആനുകൂല്യം 5000 രൂപയായി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. കണ്ണൂർ ആർ.എസ് പോസ്റ്റ് ഓഫിസിന് മുന്നിലെ ധർണ ഫെഡറേഷൻ സംസ്ഥാന ജോയൻറ് സെക്രട്ടറി താവം ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. യൂനിയൻ പ്രസിഡൻറ് സി.പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. മുള്ളങ്കണ്ടി ശശീന്ദ്രൻ സ്വാഗതം പറഞ്ഞു. എ. മഹീന്ദ്രൻ, പി അനിൽ കുമാർ, കെ. പ്രദീപൻ എന്നിവർ സംസാരിച്ചു.photo:aituc kannur കണ്ണൂരിൽ മോട്ടോർ തൊഴിലാളികൾ നടത്തിയ ധർണ താവം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.