വെബിനാർ നടത്തി

വെബിനാർ നടത്തി പയ്യന്നൂർ: സമൂഹത്തിൽ സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ അന്നൂർ സഞ്ജയൻ സ്​മാരക ഗ്രന്ഥാലയം സ്ത്രീപർവം -സ്ത്രീ സുരക്ഷ നിയമബോധവത്​കരണ വെബിനാർ നടത്തി. പയ്യന്നൂർ ഡിവൈ.എസ്‌.പി കെ.ഇ. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്​തു. അരുതാത്ത കാര്യങ്ങൾ നടക്കുമ്പോൾ അതിൽ തളർന്നുപോവാതെ നിയമവഴികളിൽ പോരാടാനുള്ള ആത്മവിശ്വാസം സ്ത്രീ സമൂഹം ആർജിച്ചെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.സ്ത്രീജീവിതവും സ്ത്രീസുരക്ഷ നിയമങ്ങളും എന്ന വിഷയത്തെ അധികരിച്ച് പയ്യന്നൂർ ബാറിലെ അഭിഭാഷക ടി.വി.പി. തസ്​ലീന, കണ്ണൂർ ജില്ല ഭൂമിക കോഓഡിനേറ്റർ എം. രാജശ്രീ എന്നിവർ സംസാരിച്ചു. വി.എം. ഉമ മോഡറേറ്ററായിരുന്നു. അഡ്വ. സി.വി. രാമകൃഷ്​ണൻ, കവയിത്രി രജനി വെള്ളോറ, മാധ്യമ പ്രവർത്തകൻ സി.പി. ശ്രീഹർഷൻ, എ.വി. ദിനേശൻ, കെ.എ. ഗീത, എം.പി. രമ, പി. രവിചന്ദ്രൻ, സി.കെ. ഹരീന്ദ്രൻ, സി.വി. വിനോദ് കുമാർ എന്നിവർ സംസാരിച്ചു. കെ. ചഞ്ചൽ പ്രഭാത് നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.