മുഴപ്പിലങ്ങാട് -മാഹി ബൈപാസ്: ദുരിതം വിതച്ച്​ ​വെള്ളക്കെട്ട്​

കിഴക്ക് ഭാഗത്തുള്ള ഓവുചാലി​ൻെറയും സർവിസ് റോഡി​ൻെറയും പ്രവൃത്തി പൂർത്തിയാക്കിയില്ല മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് -മാഹി ബൈപാസ് നിർമാണത്തി​ൻെറ ഭാഗമായി ഓവുചാൽ നിർമിക്കാത്തത്​ കടുത്ത വെള്ളക്കെട്ടിന്​ കാരണമാകുന്നു. ഇതോടെ നിരവധി കുടുംബങ്ങളാണ്​ ദുരിതമനുഭവിക്കുന്നത്​. മുഴപ്പിലങ്ങാട് മഠം പ്രദേശത്ത് നിർമാണത്തി​ൻെറ ഭാഗമായി റോഡി​ൻെറ പടിഞ്ഞാറ് ഭാഗത്തുമാത്രമാണ് ഓവുചാലി​ൻെറയും സർവിസ് റോഡി​ൻെറയും പ്രവൃത്തി പൂർത്തിയാക്കിയത്. കിഴക്കു ഭാഗത്തുള്ള റോഡി​ൻെറയും ഓവുചാലി​ൻെറയും പ്രവൃത്തി ഇതുവരെയും ആരംഭിച്ചിട്ടില്ല. 2017ൽ റോഡ്​ പ്രവൃത്തി ആരംഭിച്ച് 2020 ഓടെയാണ് ഈഭാഗം കടന്നു പോകുന്ന ദേശീയ പാതയിലൂടെയുള്ള ഗതാഗതം നിർത്തലാക്കി ഹൈവേയുടെ മുകളിൽ പണി ആരംഭിച്ചത്. തുടർന്ന് നേരെത്തെ പൂർത്തിയാക്കിയ പഠിഞ്ഞാറ് ഭാഗത്തെ സർവിസ് റോഡിലൂടെയാണ് ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ കടത്തിവിടുന്നത്​. റോഡി​ൻെറ വീതി കുറവ് കൊണ്ട് വാഹനങ്ങൾ ഓവുചാലി​ൻെറ സ്ലാബിലൂടെ കയറി സ്ലാബും പൊട്ടിത്തുടങ്ങി. എന്നാൽ, കിഴക്ക് ഭാഗത്തുള്ള ഓവുചാലി​ൻെറയും സർവിസ് റോഡി​ൻെറയും പ്രവൃത്തി പൂർത്തിയാവാത്തത് കാരണം മഴക്കാലം വരുന്നതോടെ ഈ പ്രദേശത്തെ നിരവധി കുടുംബങ്ങൾ വെള്ളക്കെട്ട് ഭീഷണിയിലാണ്. മൂന്നു വർഷത്തിലധികമായി ഇവർ ഇത്തരത്തിൽ ദുരിതമനുഭവിക്കുകയാണ്. ഇത് കാരണം ഇവിടെ താമസിക്കുന്നവർക്ക് നേരിട്ട് റോഡിലേക്കെത്താനും പ്രയാസമാണ്. ഇപ്പോൾ പാതി വഴിയിലെത്തി നിൽക്കുന്ന ഓവുചാലി​ൻെറയും സർവിസ് റോഡി​ൻെറയും പണികൾ മഴ മൂലവും ലോക്​ഡൗൺ നിമിത്തവും പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.