കനത്ത മഴ തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥ വിഭാഗം

21, 22 തീയതികളില്‍ ഓറഞ്ച് അലര്‍ട്ട് കണ്ണൂർ: ജില്ലയില്‍ കനത്ത മഴ തുടരുമെന്ന്​ കാലാവസ്ഥ വിഭാഗം. മലയോര മേഖലയിലടക്കം മഴ തുടരുകയാണ്​. തീരദേശത്ത്​ ശക്തമായ മഴ കുറവാണെങ്കിലും ചാറ്റൽമഴ തുടരുകയാണ്​. ജൂലൈ 20 വരെ യെല്ലോ അലര്‍ട്ട് തുടരുമെന്നാണ്​ കേന്ദ്ര കാലാവസ്ഥ വകുപ്പി​ൻെറ അറിയിപ്പ്​. അതിശക്തമായ മഴക്ക്​ സാധ്യതയുള്ളതിനാല്‍ ജൂലൈ 21, 22 തീയതികളില്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കി. തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരാഴ്​ചയായി ജില്ലയിൽ മഴ തുടരുകയാണ്​. അതിശക്ത മഴ റിപ്പോർട്ട്​ ചെയ്​തില്ലെങ്കിലും താഴ്ന്ന പ്രദേശങ്ങളിലും ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിലും ജാഗ്രത പാലിക്കണമെന്നാണ്​ മുന്നറിയിപ്പ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.