പേരാവൂർ താലൂക്ക്​​ ആശുപത്രി ഭൂമി ഒഴിപ്പിക്കലിന്​ സ്​റ്റേ

പേരാവൂർ താലൂക്ക്​​ ആശുപത്രി ഭൂമി ഒഴിപ്പിക്കലിന്​ സ്​റ്റേ മൂന്നു മാസത്തേക്കാണ്​ ഹൈകോടതി സ്​റ്റേ അനുവദിച്ചത്​ പേരാവൂർ: പേരാവൂർ താലൂക്ക്​ ആശുപത്രിയുടെ സ്വകാര്യ വ്യക്തികൾ ​ൈകയേറിയഭൂമി ഒഴിപ്പിക്കുന്നത് ഹൈകോടതി സ്​റ്റേ ചെയ്തു. ആശുപത്രിയുടെ സമീപവാസിയായ അരയാക്കൂൽ സക്കീന സമർപ്പിച്ച ഹരജിയിലാണ് മൂന്ന് മാസത്തേക്ക് സ്​റ്റേ അനുവദിച്ച് ഹൈകോടതി ഉത്തരവിറക്കിയത്.ഇതോടെ, താലൂക്ക്​ ആശുപത്രിക്ക് ചുറ്റുമതിൽ കെട്ടാനുള്ള ആരോഗ്യവകുപ്പ് അധികൃതരുടെ നടപടി തടസ്സപ്പെടുമെന്നാണ് വിവരം. ചുറ്റുമതിൽ കെട്ടിയ ശേഷം മാത്രമേ കിഫ്ബി അനുവദിച്ച 53 കോടി രൂപയുടെ നവീകരണപ്രവൃത്തി തുടങ്ങാവൂ എന്നിരിക്കെ, ആശുപത്രിക്ക് ബഹുനില കെട്ടിടം നിർമിക്കുന്നതും വൈകാൻ സാധ്യതയുണ്ട്.​ൈകയേറ്റഭൂമിയിലെ അനധികൃത നിർമാണം പൊളിച്ചുമാറ്റി സർക്കാർ ഭൂമി ഒഴിഞ്ഞുനൽകണമെന്ന ഇരിട്ടി താലൂക്ക് തഹസിൽദാറുടെ ഉത്തരവിനെതിരെ ജില്ല റവന്യൂ ഡിവിഷനൽ ഓഫിസിൽ ഹരജിക്കാരി നൽകിയ അപ്പീൽ തീർപ്പാക്കും വരെയാണ് ഹൈകോടതി സ്​റ്റേ അനുവദിച്ചത്. അപ്പീൽ ഈ കാലയളവിനുള്ളിൽ തീർപ്പാക്കാൻ ആർ.ഡി.ഒക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.