കീഴ്പള്ളി -പരിപ്പ്‌തോട് പുതിയപാലത്തിന് കാത്തിരിപ്പ് നീളുന്നു പടം :irit paripputhodu palam.jpg കീഴ്പള്ളി-പരിപ്പ്തോട് പാലം മഴ പെയ്യുമ്പോള്‍തന്നെ നിലവിലെ പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്ന അവസ്ഥഇരിട്ടി: കീഴ്പള്ളി -വിയറ്റ്‌നാം നിവാസികളുടെ ഏറെക്കാലത്തെ ആവശ്യമായ പരിപ്പ്തോട് പുതിയപാലം യാഥാര്‍ഥ്യമായില്ല. ആറളം പഞ്ചായത്തിലെ കീഴ്പള്ളി -വിയറ്റ്‌നാം റോഡിലെ നീലായിമലയില്‍നിന്ന് ഒഴുകിവരുന്ന പരിപ്പ്‌തോട് പുഴക്ക് കുറുകെയുള്ള പുതിയപാലം എന്ന ആവശ്യമാണ് ഇനിയും നടപ്പാക്കാതെ പോകുന്നത്. ഒരു മഴ പെയ്യുമ്പോള്‍തന്നെ പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്ന അവസ്ഥയാണ്. വനത്തില്‍നിന്ന് മലവെള്ളപ്പാച്ചല്‍ വന്നാല്‍ വിയറ്റ്‌നാം, കംബോഡിയ നിവാസികള്‍ ഒറ്റപ്പെടും. നിരവധി ആദിവാസികള്‍ ഉള്‍പ്പെടെ താമസിക്കുന്ന സ്ഥലമാണ് വിയറ്റ്‌നാം. കഴിഞ്ഞ കാലവര്‍ഷങ്ങളില്‍ ഏറെ ബുദ്ധിമുട്ടിലാണ് ഇവിടത്തുകാര്‍ കഴിഞ്ഞത്. പുതിയപാലത്തിന് 2019 ഫെബ്രുവരിയിൽ 38 ലക്ഷം രൂപ അന്നത്തെ സർക്കാർ അനുവദിച്ചിരുന്നു. പക്ഷേ, പാലം പ്രവൃത്തി ആരംഭിച്ചില്ല. മണ്ണുപരിശോധന ഉള്‍പ്പെടെ നടത്തി. പിന്നീട് വന്ന ഭരണസമിതി 96 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി. അതോടൊപ്പം മറ്റു ഫണ്ടുകളും സമാഹരിക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്. നിലവിലെ പാലത്തിനടിയില്‍ മരങ്ങളും മറ്റും വന്ന് തങ്ങിക്കിടക്കുന്ന അവസ്ഥയുണ്ട്. ഓരോ തെരഞ്ഞെടുപ്പ് കാലത്തും വിയറ്റ്‌നാം നിവാസികള്‍ക്ക് ആവശ്യപ്പെടാനുള്ളത് പരിപ്പ്‌തോട് പുതിയപാലം എന്ന ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.