പയഞ്ചേരി-കീഴൂര്‍ റോഡ് തകര്‍ന്ന്​ യാത്രാദുരിതം

പയഞ്ചേരി-കീഴൂര്‍ റോഡ് തകര്‍ന്ന്​ യാത്രാദുരിതം photo-iritty road-- പയഞ്ചേരി -വികാസ് നഗര്‍ -കീഴൂര്‍ റോഡ്ഇരിട്ടി: നഗരസഭയിലെ പയഞ്ചേരി -വികാസ് നഗര്‍ -കീഴൂര്‍ റോഡ് തകര്‍ന്ന് യാത്ര ദുരിതമായി. കനത്ത മഴയില്‍ റോഡി​ൻെറ ടാര്‍ മുഴുവന്‍ കുത്തിയൊലിച്ചുപോയി. കല്ലുകളും ഇളകിയ നിലയിലാണ്. ഓട്ടോറിക്ഷപോലും ഇതുവഴി വരാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പയഞ്ചേരിയില്‍ ഗതാഗതതടസ്സമുണ്ടായാല്‍ സമാന്തരമായി ഉപയോഗിക്കാവുന്ന ഈ റോഡ് നിരവധി ആളുകള്‍ക്ക് ഉപകാരപ്രദമാണ്. നേരത്തെ റോഡ്​ നവീകരണത്തിന് എം.എല്‍.എയുടെ ആസ്​തിവികസന ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചുവെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.