കുടിയൊഴിപ്പിക്കൽ; കോടതിവിധി വ്യാപാരികൾക്ക്​ ആശ്വാസമാകുമോ?

കണ്ണൂർ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട്​ സ്ഥലമേറ്റെടുക്കു​േമ്പാൾ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക്​ ആശ്വാസമായി കോടതി നിർദേശം. കെട്ടിട ഉടമകൾക്ക്​ പുറമെ വാടകക്കാരായി കഴിയുന്നവർക്കും നഷ്​ടപരിഹാരം നൽകുന്ന കാര്യം പരിഗണിക്കാനാണ്​​ കോടതി നിർദേശം നൽകിയത്​. അഴീക്കോട്​ സ്വദേശി ഷാജ്​ പ്രശാന്ത്​ നൽകിയ ഹരജിയിലാണ് ആവശ്യം പരിഗണിക്കാൻ ജില്ല കലക്​ടറോട്​ ഹൈകോടതി ആവശ്യപ്പെട്ടത്​. ഇതോടെ കണ്ണൂർ നഗരത്തിലടക്കം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട്​ വർഷങ്ങളായി വ്യാപാരികൾ ഉയർത്തുന്ന ആവശ്യത്തിന്​ ജീവൻ വെച്ചിരിക്കുകയാണ്​. 75,000 ​രൂപവരെ അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നാണ്​ കലക്​ടർ ഹൈകോടതിയെ അറിയിച്ചിട്ടുള്ളത്​​. ദേശീയപാത കുടിയൊ​ഴിപ്പിക്കലിൽ കെട്ടിട ഉടമകൾക്ക്​ മാത്രമാണ്​ നഷ്​ടപരിഹാരം ലഭിച്ചിരുന്നത്​. ചൊവ്വ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട്​ കുടിയിറക്കപ്പെടുന്ന വ്യാപാരികളുടെ ആവശ്യങ്ങൾക്കടക്കം പ്രതീക്ഷ നൽകുന്നതരത്തിലാണ്​ കോടതിയുടെ പുതിയ നിർദേശം. വർഷങ്ങളായി കച്ചവടം നടത്തുന്ന പല വ്യാപാരികളും ഒന്നും ലഭിക്കാതെയാണ്​ പലപ്പോഴും കുടിയിറക്കപ്പെട്ടിരുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.