എടക്കാട് സ്​റ്റേഷൻ വികസനത്തിന്‌ സമിതി

എടക്കാട് സ്​റ്റേഷൻ വികസനത്തിന്‌ സമിതിഎടക്കാട്: എടക്കാട് റെയിൽവേ സ്​റ്റേഷൻ വികസനാവശ്യങ്ങൾക്ക്​ സർവകക്ഷി ജനകീയ സമിതി രൂപവത്​കരിച്ചു. സാധ്യതകളേറെയുണ്ടായിട്ടും അത്യാവശ്യ വികസനം പോലും വഴിമുട്ടി നിൽക്കുന്ന സ്​റ്റേഷ​ൻെറ ദുരവസ്ഥ പരിഹരിക്കുന്നതിന് എല്ലാ മാർഗങ്ങളും തേടാൻ യോഗം തീരുമാനിച്ചു. കോയമ്പത്തൂർ ഫാസ്​റ്റ്​ പാസഞ്ചർ, പരശുറാം എക്​സ്പ്രസ് എന്നീ ട്രെയിനുകൾക്ക് സ്​റ്റോപ്​ അനുവദിക്കുക, ഒന്നാം പ്ലാറ്റ്ഫോം വിപുലീകരിക്കുക, ആദർശ് സ്​റ്റേഷനെന്ന നിലയിൽ വർഷങ്ങൾക്ക് മുമ്പ് അനുവദിച്ച മേൽപാലവും മറ്റ് സംവിധാനങ്ങളും ഉടൻ പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. രൂപവത്​കരണ യോഗം മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ടി. സജിത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.വി. ജയരാജൻ അധ്യക്ഷത വഹിച്ചു. കെ.വി. ജയരാജൻ ചെയർമാനായും കെ. സുധാകരൻ എം.പിയടക്കം രക്ഷാധികാരിയുമായാണ്​ സമിതി രൂപവത്​കരിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.