സ്ത്രീ പ്രതിഷേധ കൂട്ടംWOMEN PRADISHEDA KOOTAYMA: വനിത ലീഗ് കണ്ണൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സിറ്റിയിൽ സംഘടിപ്പിച്ച സ്ത്രീ പ്രതിഷേധ കൂട്ടം സി. സമീർ ഉദ്ഘാടനം ചെയ്യുന്നുകണ്ണൂർ സിറ്റി: പാചകവാതക വിലവർധന നിയന്ത്രിക്കുക, സ്ത്രീ സുരക്ഷിതത്വം ഉറപ്പുവരുത്തുക, കുടുംബങ്ങൾക്ക് കോവിഡ് ആശ്വാസ പാക്കേജ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വനിത ലീഗ് കണ്ണൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിറ്റിയിൽ സ്ത്രീ പ്രതിഷേധ കൂട്ടം സംഘടിപ്പിച്ചു. കണ്ണൂർ മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സി. സമീർ ഉദ്ഘാടനം ചെയ്തു. സമീറ ടീച്ചർ അധ്യക്ഷത വഹിച്ചു. കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ. ഷബീന ടീച്ചർ, അഷ്‌റഫ് ബംഗാളി മുഹല്ല, പി. കൗലത്ത്, യൂനുസ് നീർച്ചാൽ, പി.പി. സുബൈർ, റഷീദ മഹലിൽ, കെ.കെ.പി. ഷമീമ, ഷഹനാസ്, ഷാഹിന എന്നിവർ സംസാരിച്ചു. ശബ്നം സ്വാഗതവും ഫാസില നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.