ചുഴലിക്കാറ്റിൽ വിളനാശം പടം chuzhali irittyഎടൂരിൽ ചുഴലിക്കാറ്റിൽ നാശമുണ്ടായ സ്ഥലങ്ങൾ ആറളം പഞ്ചായത്ത് പ്രസിഡൻറ് കെ.പി. രാജേഷും സംഘവും സന്ദർശിക്കുന്നുഇരിട്ടി: ആറളം പഞ്ചായത്തിലെ ഒന്നാം വാർഡ് എടൂരിൽ മഴക്കൊപ്പമെത്തിയ ശക്തമായ ചുഴലിക്കാറ്റില്‍ നിരവധി പേരുടെ കാർഷിക വിളകൾ നശിച്ചു. നൂറുകണക്കിന് റബറും നിരവധി തെങ്ങ്, വാഴ, ആഞ്ഞിലി, പ്ലാവ്, തേക്ക്, കമുക് തുടങ്ങിയ മരങ്ങളും കാറ്റിൽ പൊട്ടിവീണു. ലക്ഷങ്ങളുടെ നാശമാണ് കര്‍ഷകര്‍ക്കുണ്ടായത്.കൊല്ലംപറമ്പില്‍ സജീവ്, മണിമലനിരപ്പേല്‍ ജോസ്, മുത്തുമാക്കല്‍ ത്രേസ്യാമ്മ, കുന്നക്കാട്ടില്‍ ജോയി എന്നിവര്‍ക്കാണ് കൂടുതല്‍ നഷ്ടം. മണ്ണാര്‍തോട്ടം ജോസ്, പാലാട്ടികൂനത്താന്‍ വര്‍ഗീസ് എന്നിവര്‍ക്കും കൃഷിനാശമുണ്ടായി.ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. വേലായുധന്, ആറളം പഞ്ചായത്ത് പ്രസിഡൻറ് കെ.പി. രാജേഷ്, വൈസ് പ്രസിഡൻറ് ജെസിമോള്‍ വാഴപ്പള്ളി, സ്ഥിരം സമിതി അധ്യക്ഷന്‍ ജോസ് അന്ത്യാംകുളം, അംഗം കെ.പി. സെലീന എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.