'വിദ്യാമിത്രം' പദ്ധതിയുമായി കുടുംബശ്രീ

'വിദ്യാമിത്രം' പദ്ധതിയുമായി കുടുംബശ്രീകണ്ണൂർ: വിദ്യാമിത്രം ഒാൺലൈൻ പഠനസഹായ പദ്ധതിയുമായി ജില്ല കുടുംബശ്രീ മിഷൻ. സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബശ്രീ കുടുംബങ്ങളിലെ കുട്ടികൾക്ക്​ പഠനസാമഗ്രികൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ്​ പദ്ധതിക്ക്​ രൂപം നൽകിയത്​. പലിശരഹിത ആന്തരിക വായ്​പ പദ്ധതിയാണിതെന്ന്​ കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ ഡോ.എം. സുർജിത്​ പറഞ്ഞു. ആദ്യഘട്ടത്തിൽ കുടുംബശ്രീ കുടുംബങ്ങളിൽ ഉൾ​പ്പെട്ട അർഹരായ 5,000 അപേക്ഷകർക്ക്​ അയൽക്കൂട്ടങ്ങൾ വഴി പരമാവധി 10,000 രൂപ വരെ പലിശരഹിത വായ്​പ അനുവദിക്കും. വായ്​പ അനുവദിക്കുന്ന തുക രണ്ടുവർഷത്തിനകം തിരിച്ചടക്കണം. 24 തുല്യ ഗഡുക്കളായി തിരിച്ചടക്കാം. അപേക്ഷകൾ അതത്​ എ.ഡി.എസുകൾ മുമ്പാകെയാണ്​ നൽകേണ്ടത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.