പയ്യന്നൂരിൽ നേട്ടമുണ്ടാക്കി സർക്കാർ വിദ്യാലയങ്ങൾ

പയ്യന്നൂരിൽ നേട്ടമുണ്ടാക്കി സർക്കാർ വിദ്യാലയങ്ങൾ പയ്യന്നൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ പയ്യന്നൂർ മണ്ഡല പരിധിയിലെ 22 സ്കൂളുകളിലും നൂറു ശതമാനം വിജയം. രണ്ട് സ്കൂളുകളിലെ ഓരോ കുട്ടികൾക്ക് അസുഖവും മറ്റും കാരണം ഒരു പരീക്ഷ എഴുതാൻ കഴിയാതിരുന്നെങ്കിലും ഫലത്തിൽ മുഴുവൻ സ്കൂളുകളും നൂറു ശതമാനം വിജയമാണ് കൈവരിച്ചത്. ഓൺലൈൻ പഠനം കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു.സർക്കാർ നിലപാടുകൾക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും സ്കൂൾ മാനേജ്മൻെറുകളുമെല്ലാം ഒറ്റക്കെട്ടായി ഉറച്ചുനിന്നതോടെ മറ്റൊരു ചരിത്രം കൂടി സൃഷ്​ടിക്കപ്പെടുകയായിരുന്നു. ഇതിനായി പ്രവർത്തിച്ച മുഴുവനാളുകളെയും വിജയം നേടിയ വിദ്യാർഥികളെയും ടി.ഐ. മധുസൂദനൻ എം.എൽ.എ അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.