സ്​കൂളിന് സ്നേഹോപഹാരം

സ്​കൂളിന് സ്നേഹോപഹാരം ഇരിട്ടി: പാല ഗവ. ഹയർ സെക്കൻഡറി സ്​കൂളിൽ സുമനസ്സുകൾ നൽകിയ സ്​മാർട്ട് ഫോണുകളുടെ വിതരണ ഉദ്ഘാടനവും പൂർവവിദ്യാർഥി കൂട്ടായ്​മയുടെ നേതൃത്വത്തിൽ സ്​കൂളിന് നൽകുന്ന കസേരകളുടെ ഏറ്റുവാങ്ങലും അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്​തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. ബിന്ദു അധ്യക്ഷത വഹിച്ചു.2008-10 പ്ലസ് ​ടു പൂർവ വിദ്യാർഥികൾ നൽകുന്ന 100 കസേരകൾ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ യൂസഫ് ചന്ദ്രക്കണ്ടി, പ്രധാനാധ്യാപകൻ പി.എം. കേശവൻ, ഗ്രാമപഞ്ചായത്തംഗം എ.സി. അനീഷ്, പി.ടി.എ പ്രസിഡൻറ് കെ. വിനീന്ദ്രൻ, മിനി ചന്ദ്രൻ, കെ.കെ. സജീവൻ, വി.ബി. രാജലക്ഷ്​മി, സി. അബ്​ദുൽ അസീസ്, എ.കെ. ഹസൻ തുടങ്ങിയവർ സംസാരിച്ചു. പാല ഗവ. ഹയർ സെക്കൻഡറി സ്​കൂളിലെ പാചകത്തൊഴിലാളികളായ ലീല, ഓമന എന്നിവരെ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.