നഗരസഭയിൽ അനധികൃത നിയമനങ്ങളെന്ന്

തലശ്ശേരി: നഗരസഭയിൽ നടക്കുന്നത് അനധികൃത നിയമനങ്ങളും കൊള്ളരുതായ്മകളുമാണെന്ന് ബി.ജെ.പി കൗൺസിലർമാർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. തലായി വാർഡിൽ പ്രവർത്തിക്കുന്ന തീരദേശ പൊലീസ് സ്​റ്റേഷനിൽ ഒഴിവുവന്ന സ്വീപർ തസ്തികയിൽ മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയാണ് സി.പി.എം പ്രവർത്തകയെ നിയമിച്ചത്. പരാതിപ്പെട്ടിട്ടും തെറ്റ് തിരുത്തിയില്ല. തലശ്ശേരി ജനറൽ ആശുപത്രിയിലും രാഷ്​ട്രീയ താൽപര്യത്തോടെ നിയമനം നടത്തി. കോവിഡ് കുത്തിവെപ്പ്​ കാര്യത്തിലും രാഷ്​ട്രീയ താൽപര്യങ്ങളാണ് നഗരസഭ പുലർത്തുന്നത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ പ്രാദേശിക സി.പി.എം നേതാക്കളാണ് നിയന്ത്രിക്കുന്നത്. വാക്സിൻ നൽകുന്നതിൽപോലും മറ്റുള്ളവരെ തഴഞ്ഞ് സി.പി.എം ബന്ധുക്കളെയാണ് പരിഗണിക്കുന്നത്. നഗരസഭ പരിധിയിലെ വ്യാപാരസ്ഥാപനങ്ങൾ എല്ലാദിവസവും തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അന്ധമായ രാഷ്​ട്രീയ നിലപാടുകൾ മാറ്റുന്നില്ലെങ്കിൽ സമരപരിപാടികൾ നടത്തുമെന്ന്​ കൗൺസിലർമാരായ കെ. ലിജേഷ്, ഇ. ആശ, കെ. അജേഷ്, ജ്യോതിഷ്കുമാർ, അഡ്വ. മിലി ചന്ദ്ര, പ്രീത പ്രദീപ്, വി. മജ്മ, കെ. ബിന്ദു എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.