നീലപ്പടയുടെ വിജയത്തിമിർപ്പിൽ കണ്ണൂർ

പ്രിയതാരങ്ങളുടെയും ടീമുകളുടെയും ചിത്രങ്ങൾ ആലേഖനം ചെയ്​ത കേക്കുകൾ ​ചില ബേക്കറികളിൽ നേരത്തെ തയാറാക്കിയിരുന്നു കണ്ണൂർ: ഫുട്​ബാൾ ലോകം മുഴുവൻ കാത്തിരുന്ന നിമിഷത്തി​ൻെറ ആഘോഷത്തിമിർപ്പിലാണ്​ കണ്ണൂർ. കോപ അമേരിക്ക കപ്പിൽ അർജൻറീന മുത്തമിട്ടപ്പോൾ തുടങ്ങിയ ആരവം ​ഞായറാഴ്​ച രാത്രിയോളം നീണ്ടു. ​ബ്രസീൽ -അർജൻറീന സ്വപ്​ന ഫൈനൽ തുടങ്ങുന്നതിന്​ മുമ്പ്​ തന്നെ ഫുട്​ബാൾ ആരാധകർ ആവേശത്തിമിർപ്പിലായിരുന്നു. കോവിഡിനെ തുടർന്ന്​ കൂട്ടംകൂടിയുള്ള കളികാണലും കൂറ്റൻ സ്​ക്രീനുകളും ഇത്തവണ ഉണ്ടായില്ല. വീടുകളിലെ ബ്രസീൽ, അർജൻറീന ആരാധകർ ജഴ്​സിയണിഞ്ഞും നിറങ്ങൾ പൂശിയുമാണ്​ കളി കണ്ടത്​. ആദ്യപകുതിയിലെ ബ്രസീൽ മുന്നേറ്റം മഞ്ഞപ്പടയുടെ ആരാധകരിൽ ആവേശമുയർത്തി. മത്സരത്തി​ൻെറ ഗതി മാറിയതോടെ സ്ഥിതിമാറി. പിന്നീട്​ ഓൺലൈനിലും ഓഫ്​ലൈനിലും നീലപ്പടയുടെ ആരവമായിരുന്നു. അര്‍ജൻറീനയുടെ ജഴ്‌സിയില്‍ പ്രിയതാരം മെസി കിരീടമുയർത്തുന്നത്​ നിറകണ്ണുകളോടെയാണ്​ ആരാധകർ കണ്ടുനിന്നത്​. കോവിഡ്​ നിയന്ത്രണങ്ങൾ ഉള്ളതിനാൽ തെരുവുകൾ നിറഞ്ഞ വിജയാഹ്ലാദങ്ങൾ അനുവദിച്ചിരുന്നില്ല. എങ്കിലും പ്രാദേശിക തലത്തിൽ ഫുട്​ബാൾ ​പ്രേമികൾ ബൈക്ക്​റാലിയും ആഹ്ലാദപ്രകടനങ്ങളും നടത്തി. പടക്കംപൊട്ടിച്ചും മധുരം വിളമ്പിയും കേക്ക്​ മുറിച്ചും ആഘോഷം കൊഴുപ്പിച്ചു. പ്രിയതാരങ്ങളുടെയും ടീമുകളുടെയും ചിത്രങ്ങൾ ആലേഖനം ചെയ്​ത കേക്കുകൾ ​ചില ബേക്കറികളിൽ നേരത്തെ തയാറാക്കിയിരുന്നു. കോവിഡിനെ തുടർന്ന്​ ഇത്തവണ ഫുട്​ബാൾ ചർച്ചകളും വിജയാഹ്ലാദവും ഓൺലൈനിലായിരുന്നു. ട്രോളുകളും പോസ്​റ്ററുകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. മെസ്സിക്കൊപ്പം വിജയഗോൾ നേടിയ എയ്ഞ്ചല്‍ ഡി മരിയയും ഗോള്‍കീപ്പര്‍ എമിലിയാനോ മാർട്ടിനെസും വീരപുരുഷൻമാരായി സ്​റ്റാറ്റസുകളിലും പോസ്​റ്റുകളിലും നിറഞ്ഞിരുന്നു. തലതാഴ്​ത്തി മടങ്ങുന്ന പ്രിയതാരം നെയ്​മറുടെ ചിത്രമാണ്​ മഞ്ഞപ്പടയുടെ സ്​റ്റാറ്റസുകളിൽ നിറഞ്ഞത്​. photo: sandeep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.