കോവിഡ് പ്രതിരോധം: ഇരിട്ടിയിൽ നിയന്ത്രണം ശക്തമാക്കി

കോവിഡ് പ്രതിരോധം: ഇരിട്ടിയിൽ നിയന്ത്രണം ശക്തമാക്കി പടം irt police search കോവിഡ് പ്രതിരോധ പ്രവർത്തനത്തി​ൻെറ ഭാഗമായി പൊലീസി​ൻെറയും ആരോഗ്യവകുപ്പി​ൻെറയും നേതൃത്വത്തിൽ ഇരിട്ടിയിൽ നടത്തിയ പരിശോധനഇരിട്ടി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതി ൻെറ ഭാഗമായി ഇരിട്ടിയിൽ പൊലീസും ആരോഗ്യവകുപ്പും നിയന്ത്രണങ്ങൾ ശക്തമാക്കി. ശനിയാഴ്​ച ഇരിട്ടിയിലെ വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽപരിശോധന നടത്തി.ഇരിട്ടി നഗരസഭ നിലവിൽ ബി കാറ്റഗറിയിലാണ്​. കോവിഡ് ചട്ടം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കി. വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്താൻ നിർദേശം നൽകി. തിങ്കളാഴ്​ചയോടെ മുഴുവൻ ജീവനക്കാരും കോവിഡ്​ നെഗറ്റിവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. നഗരസഭ ഹെൽത്ത് ഇൻസ്പെക്​ടർ കെ.കെ. കുഞ്ഞിരാമൻ, ഇരിട്ടി താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ വേണുഗോപാൽ, ഇരിട്ടി പ്രിൻസിപ്പൽ എസ്.ഐ ദിനേശൻ കൊതേരി, എ.എസ്.ഐ ജോഷി സെബാസ്​റ്റ്യൻ, സെക്​ടറൽ മജിസ്ട്രേട്ട്​ ബി. ശ്രീലത, ജൂനിയർ ഹെൽത്ത് ഇൻസ്പെക്​ടർ ടി.പി. അജയകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.