ഫസൽ വധക്കേസ്​: പ്രതികളാക്കപ്പെട്ടവരെല്ലാം നിരപരാധികൾ -എം.വി. ജയരാജൻ

ഫസൽ വധക്കേസ്​: പ്രതികളാക്കപ്പെട്ടവരെല്ലാം നിരപരാധികൾ -എം.വി. ജയരാജൻകണ്ണൂർ: ഫസല്‍ വധക്കേസില്‍ തുടരന്വേഷണം നടത്താനുള്ള വിധി സ്വാഗതാര്‍ഹമാണെന്ന്​ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ. യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ കഴിയും വിധത്തില്‍ സത്യസന്ധമായി സി.ബി.ഐ, ഹൈകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണം. ഇപ്പോള്‍ കേസില്‍ പ്രതികളാക്കപ്പെട്ടവരെല്ലാം നിരപരാധികളാണ്. യഥാർഥ പ്രതികളായ കുപ്പി സുബീഷി​ൻെറയും ഷിനോജിന്‍റെയും വെളിപ്പെടുത്തല്‍ സി.ബി.ഐയുടെ പക്കലുണ്ട്. സുബീഷ് സ്വമേധേയ നല്‍കിയ മൊഴിയാണിത്. കാരായി രാജനും കാരായി ചന്ദ്രശേഖരനും ഫസലി​ൻെറ കൊലപാതകത്തില്‍ ഒരു ബന്ധവുമില്ല. ഈ നിരപരാധികളെയാണ് ഒമ്പത്​ കൊല്ലത്തിലേറെ ജയില്‍വാസവും നാടുകടത്തലുമായി ശിക്ഷിച്ചതെന്നും അദ്ദേഹം പ്രസ്​താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.