സ്ത്രീധനം: സി.പി.എം ദീപമാല തീർത്തു

സ്ത്രീധനം: സി.പി.എം ദീപമാല തീർത്തു pyr deepamala.jpg കരിവെള്ളൂരിൽ നടന്ന സി.പി.എം ദീപമാലപയ്യന്നൂർ: സ്‌ത്രീധനത്തിനും സ്‌ത്രീധന പീഡനത്തിനുമെതിരെ സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാതയോരത്തും പ്രധാന റോഡുകളിലും വീടുകളിലും ദീപമാല തീർത്തു. ജില്ല സെക്ര​േട്ടറിയറ്റംഗം ടി.ഐ. മധുസൂദനൻ കരിവെള്ളൂരിലും ജില്ല കമ്മിറ്റിയംഗങ്ങളായ സി. കൃഷ്‌ണൻ, വി. നാരായണൻ എന്നിവർ വെള്ളൂർ നോർത്തിലും അഡ്വ. പി. സന്തോഷ് പയ്യന്നൂർ നോർത്തിലും ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്‌ണൻ വെള്ളൂർ നോർത്തിലും പങ്കെടുത്തു. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ജ്യോതി വെള്ളൂരിൽ അണിചേർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.