ഫസൽ വധക്കേസ്: കോടതി വിധി സ്വാഗതാർഹം -പി. ജയരാജൻ

ഫസൽ വധക്കേസ്: കോടതി വിധി സ്വാഗതാർഹം -പി. ജയരാജൻകണ്ണൂർ: തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട ഹൈകോടതി വിധി സ്വാഗതം ചെയ്​ത്​ സി.പി.എം സംസ്​ഥാന സമിതിയംഗം പി. ജയരാജന്‍. വൈകിയാണ് നീതി എത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു. സി.ബി.ഐ കൂട്ടിലിട്ട തത്തയായാണ് പ്രവര്‍ത്തിക്കുന്നത്​. അതി​ൻെറ ഭാഗമായാണ് പുതിയ തെളിവുകള്‍ വന്നിട്ടും തുടരന്വേഷണം നടത്തി യഥാര്‍ഥ പ്രതികളായ ആര്‍.എസ്.എസുകാരെ ഉള്‍പ്പെടുത്താതിരിക്കാന്‍ ശ്രമിച്ചത്. ഹൈകോടതിയില്‍ രണ്ടര വര്‍ഷം മുമ്പാണ് ഫസലി​ൻെറ സഹോദരന്‍ തുടരന്വേഷണം ആവശ്യപ്പെട്ട്​ ഹരജിയുമായി എത്തിയത്. ഇപ്പോള്‍ പ്രതി ചേര്‍ത്തിരിക്കുന്ന കാരായി രാജന്‍ അടക്കമുള്ളവരല്ല ഇത് നടത്തിയതെന്നും ആര്‍.എസ്.എസുകാരാണെന്നും ചൂണ്ടിക്കാട്ടിയാണ്​ ഹര്‍ജി നല്‍കിയത്​. ഒന്നര വര്‍ഷത്തിന് ശേഷമാണ് കോടതി ഇത്തരത്തില്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.