കെ.ജി.ഒ.എ പോസ്​റ്റർ പ്രചാരണം

കെ.ജി.ഒ.എ പോസ്​റ്റർ പ്രചാരണംപടം....KGOA POSTER PRACHARANAM..... സ്ത്രീധന സമ്പ്രദായത്തിനെതിരെ കെ.ജി.ഒ.എ കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്​ടറേറ്റ്​ പരിസരത്ത്​ നടത്തിയ പോസ്​റ്റർ പ്രചാരണം (പടം knr deskൽ അയക്കും)കണ്ണൂർ: 'വിലപേശലല്ല വിവാഹം, സ്ത്രീധനം സാമൂഹിക വിപത്ത്' എന്ന മുദ്രാവാക്യമുയർത്തി സ്ത്രീധന സമ്പ്രദായത്തിനെതിരെ കെ.ജി.ഒ.എ കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്​റ്റർ പ്രചാരണം നടത്തി. വർഗീയത ചെറുക്കുക, വിലക്കയറ്റം തടയുക, കേരള സർക്കാറി​ൻെറ സ്ത്രീപക്ഷ ബദൽ നയങ്ങൾക്ക് പിന്തുണ നൽകുക, സ്ത്രീധന സമ്പ്രദായത്തെയും ലിംഗനീതി നിഷേധങ്ങളെയും പ്രതിരോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ ഒമ്പത്​, 10, 11 തീയതികളിൽ യൂനിറ്റുകളിൽ നടത്തുന്ന വനിത കൂട്ടായ്​മയുടെ പ്രചാരണാർഥമാണ്​ പരിപാടി സംഘടിപ്പിച്ചത്​. കലക്​ടറേറ്റ്​ പരിസരത്ത് നടന്ന പരിപാടിക്ക് ജില്ല വനിത കൺവീനർ ഡോ. കെ.എം. രശ്​മിത, വനിത നേതാക്കളായ ബിജി വർഗീസ്, എം.കെ. സൈബുന്നീസ, പി. രതീദേവി, പി.വി. ബീന, കെ.പി. ബിനിൽ ബാല എന്നിവർ നേതൃത്വം നൽകി. ഇതി​ൻെറ ഭാഗമായി ചൊവ്വാഴ്​ച ജില്ലയിലെ എല്ലാ ഏരിയകളിലും പോസ്​റ്റർ പ്രചാരണം സംഘടിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.