അവന്തിക വധം: മാതാവ്​ കസ്​റ്റഡിയിൽ തുടരുന്നു

കണ്ണൂർ: ചാലാട്​ കുഴിക്കുന്നിൽ ഒമ്പതുവയസ്സുകാരി അവന്തികയെ കൊലപ്പെടുത്തിയ കേസിൽ മാതാവ്​ കസ്​റ്റഡിയിൽ തുടരുന്നു. കുഴിക്കുന്ന്​ 'ഐശ്വര്യ'യിൽ രാജേഷി​ൻെറ ഭാര്യയും കുടക്​ സ്വദേശിനിയുമായ വാഹിദയാണ് (40)​ കണ്ണൂർ ടൗൺ പൊലീസ്​ കസ്​റ്റഡിയിൽ തുടരുന്നത്​. ഞായറാഴ്​ച രാവിലെയാണ്​ അവന്തികയെ പൂട്ടിയ കിടപ്പുമുറിയിൽ അവശനിലയിൽ കണ്ടെത്തിയത്​. രാജേഷും നാട്ടുകാരും ചേർന്ന്​ വാതിൽ ചവിട്ടിത്തുറന്ന്​ കുട്ടിയെ ആശുപത്രിയിൽ എത്തി​ച്ചെങ്കിലും മരിച്ചിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന നാട്ടുകാരുടെ ആരോപണത്തെ തുടർന്ന്​ ടൗൺ പൊലീസിൽ രാജേഷ്​ നൽകിയ പരാതിയിൽ വാഹിദയെ ചോദ്യം ചെയ്​തപ്പോഴാണ്​​ കൊലപാതകമാണെന്ന്​ തെളിഞ്ഞത്​. വാഹിദ മാനസികാസ്വാസ്ഥ്യത്തെ തുടർന്ന്​ ചികിത്സയിലായിരുന്നെന്ന്​ പൊലീസ്​ പറഞ്ഞു. മനോരോഗ വിദഗ്​ധ​ൻെറ നിർദേശത്തെ തുടർന്ന്​ കുട്ടി മരിച്ച കാര്യം വാഹിദയെ അറിയിക്കുകയോ കുട്ടിയുടെ മൃതദേഹം കാണിക്കുകയോ ചെയ്​തില്ല. തിങ്കളാഴ്​ച രാത്രി ജില്ല ആശുപത്രിയിൽ കഴിയവേ, പലതവണ മകളെ കാണണമെന്നാവശ്യപ്പെട്ടിരുന്നു. അസുഖബാധിതയായ ത​ൻെറ മരണശേഷം മകൾ തനിച്ചാകുമെന്ന ചിന്തയെ തുടർന്നാണ്​ കുഞ്ഞി​നെ അപകടപ്പെടുത്തിയതെന്ന്​ വാഹിദ പൊലീസിനോട്​ സമ്മതിച്ചിരുന്നു. അസുഖ​െത്ത തുടർന്ന്​ തന്നെ ആശുപത്രിയിൽ കൊണ്ടുപോകുമെന്നറിഞ്ഞ വാഹിദ, കഴിഞ്ഞദിവസം ഒരുമിച്ച്​ മരിക്കാമെന്ന്​ മകളോട്​ പറഞ്ഞതായാണ്​ വിവരം. ​നമുക്ക്​ ജീവിക്കാമെന്നും മരിക്കേണ്ടെന്നും അതിക്രമ സമയത്തും അവന്തിക അമ്മയോട്​ പറഞ്ഞതായും മൊഴിയിൽ പറയുന്നു. കുടകിലെ സമ്പന്ന കുടുംബാംഗമായ വാഹിദ ഗൾഫിലായിരുന്ന ഭർത്താവ്​ രാജേഷ്​ നാട്ടിലെത്തിയശേഷമാണ്​ ഏകമകൾക്കൊപ്പം കു​ഴി​ക്കു​ന്നി​ലെ വീട്ടിൽ താമസം തുടങ്ങിയത്​. പരിയാരം ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പോസ്​റ്റുമോർട്ടം നടത്തിയശേഷം അവന്തികയുടെ മൃതദേഹം പയ്യാമ്പലത്ത്​ സംസ്​കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.