വിടവാങ്ങി; ആതുര സേവനത്തി​െൻറ സൗമ്യ സാന്നിധ്യം

വിടവാങ്ങി; ആതുര സേവനത്തി​ൻെറ സൗമ്യ സാന്നിധ്യം പയ്യന്നൂർ: ഡോ. വി. മോഹനൻ രോഗികളോടും ബന്ധുക്കളോടും അധികമൊന്നും സംസാരിക്കാറില്ല. പതിഞ്ഞ ശബ്​ദത്തിൽ കാര്യം പറയും. പലപ്പോഴും നീണ്ട മൗനത്തിലായിരിക്കും ഡോക്ടർ. എന്നാൽ, ഈ മൗനം ചികിത്സയുടെ വാചാലതയെയാണ് അടയാളപ്പെടുത്തിയിരുന്നതെന്ന് ആ കൈപ്പുണ്യം അനുഭവിച്ചവർക്കറിയാം. ഡോക്​ടറുടെ ആകസ്മിക വിടചൊല്ലലി​ൻെറ ആഘാതത്തിലാണ് ജന്മനാടായ രാമന്തളിയും കഴിവ് അനുഭവിച്ചറിഞ്ഞ പയ്യന്നൂരും. വിശദ പരിശോധനക്ക് ശേഷം മാത്രമെ മരുന്ന് എഴുതിക്കൊടുക്കാറുള്ളൂ. വിദഗ്ധ ചികിത്സ അനിവാര്യമെങ്കിൽ തുറന്നു പറയാനും മടിക്കാറില്ല. ഒരു നെഞ്ചുവേദന തോന്നിയാൽ പയ്യന്നൂർക്കാരുടെ മനസ്സ്​ ആദ്യം തേടിയെത്തുന്നത് മോഹനൻ ഡോക്ടറെയായിരിക്കും. കൃത്യസമയത്ത് രോഗനിർണയം നടത്തി ചികിത്സിച്ച് ജീവിതത്തിലേക്കു കൊണ്ടുവന്നവരുടെ വലിയനിര തന്നെയുണ്ട് നാട്ടിൽ. വളരെ പാവപ്പെട്ട ജീവിത സാഹചര്യത്തിൽ ജനിച്ച് വളരെ കഷ്​ടപ്പെട്ടു പഠിച്ച് ഡോക്ടർ പദത്തിലെത്തിയ അദ്ദേഹം മേഖലയിലെ തിളങ്ങുംതാരമായി മാറിയത് സ്വാഭാവികം. ശാരീരികമായ ബുദ്ധിമുട്ടിനെത്തുടർന്ന് ആതുരശുശ്രൂഷ മേഖലയിൽ പ്രവർത്തിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കി സ്വയം വിരമിച്ച് തൊഴിലിനോടും ജനങ്ങളോടും നീതി പുലർത്തുക കൂടി ചെയ്തു അവസാനകാലം ആ നന്മമനസ്സ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.