മൂന്നുലക്ഷവും ഒന്നരപ്പവനും കവർന്നു

മൂന്നുലക്ഷവും ഒന്നരപ്പവനും കവർന്നു പഴയങ്ങാടി: വീട്ടിലെ അലമാ​​രയിൽ സൂക്ഷിച്ച മൂന്നുലക്ഷം രൂപയും ഒന്നരപ്പവന്‍റെ സ്വർണാഭരണങ്ങളും കവർന്നതായി പരാതി. വെങ്ങരയിലെ കെ.വി. പവിത്രന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. വെള്ളിയാഴ്​ച രാവിലെ പവിത്രനും ഭാര്യയും വീട് അടച്ച്​ ജോലിക്ക് പോയതായിരുന്നു. വൈകീട്ട്​​ അ​ഞ്ചോടെ തിരിച്ചെത്തിയപ്പോഴാണ്​ കവർച്ച നടന്നതായി കണ്ടെത്തിയത്. വീടി​ൻെറ നിർമാണ പ്രവർത്തനങ്ങൾക്കായി നീക്കിവെച്ച തുകയാണിതെന്നും രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ രണ്ടാം നിലയുടെ ഗ്രിൽസ് അടക്കാൻ മറന്നതായും പഴയങ്ങാടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.