രക്ഷാകർതൃ പരിശീലനം ശ്രീകണ്ഠപുരം: നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യു.പി സ്കൂളിൽ വീടാണ് വിദ്യാലയം രക്ഷാകർതൃ ശാക്തീകരണ പരിശീലന പരിപാടി നടത്തി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഒ.എസ്. ലിസി ഉദ്ഘാടനം ചെയ്തു. സ്കൂൾ സീനിയർ അസി. ഷൈനി ജേക്കബ് അധ്യക്ഷത വഹിച്ചു. സി.ആർ.സി കോഒാഡിനേറ്റർ എ. നിഷ പദ്ധതി വിശദികരിച്ചു. എസ്.ആർ.ജി കോഒാഡിനേറ്റർ ബിനി തോമസ് ക്ലാസെടുത്തു. സിസ്റ്റർ സീനാമോൾ, സിജ അനീഷ് എന്നിവർ സംസാരിച്ചു.............------------------------വിള ഇൻഷുറൻസ് കാമ്പയിന് തുടക്കംശ്രീകണ്ഠപുരം: പുതുക്കിയ വിള ഇൻഷുറൻസ് പദ്ധതിയിൽ മുഴുവൻ കർഷകരെയും ഉൾപ്പെടുത്തുന്നതിനായി 15 വരെ നീളുന്ന കാമ്പയിന് ഏരുവേശ്ശി പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡൻറ് ടെസ്സി ഇമ്മാനുവൽ കർഷകൻ മാത്യു വരമ്പകത്തിൻെറ അംഗത്വ പ്രീമിയം സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് മധു തെട്ടിയിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർപേഴ്സൻ ഷൈല ജോയി, കൃഷി ഓഫിസർ വി.എൻ. ജിനു എന്നിവർ സംസാരിച്ചു..........-----------------കോൺഗ്രസ് ജനജാഗ്രത സദസ്സ് ശ്രീകണ്ഠപുരം: കോൺഗ്രസ് ശ്രീകണ്ഠപുരം ബൂത്ത് കമ്മിറ്റി ജനജാഗ്രത സദസ്സ് നടത്തി. കെ.പി.സി.സി സെക്രട്ടറി ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. കെ. ഹസ്സൻ അധ്യക്ഷത വഹിച്ചു. കോറങ്ങോട് സാനി സ്ലാവോസ് ഉദ്ഘാടനം ചെയ്തു. ചന്ദനക്കാംപാറയിൽ പയ്യാവൂർ പഞ്ചായത്തംഗം സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു. വിൽസൺ കുറുപ്പനാട്ട് അധ്യക്ഷത വഹിച്ചു. ............ ............പഠനോപകരണങ്ങൾ നൽകിശ്രീകണ്ഠപുരം: ചെമ്പന്തൊട്ടി സൻെറ് ജോർജ് ഹൈസ്കൂൾ 2011 എസ്.എസ്.എൽ.സി. ബാച്ച് പൂർവവിദ്യാർഥി കൂട്ടായ്മ സ്കൂളിലെ കുട്ടികൾക്ക് മൊബൈൽ ഫോൺ, ഫർണിച്ചറുകൾ എന്നിവ വിതരണം ചെയ്തു. പ്രഥമാധ്യാപകൻ സി.എൽ. ആേൻറാ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.