മിനറൽ മണ്ണുമായി മൂന്നു ലോറികൾ പിടിയിൽ

മിനറൽ മണ്ണുമായി മൂന്നു ലോറികൾ പിടിയിൽ പടം.pyr minaral mannu.jpg പരിയാരം പൊലീസ് പിടികൂടിയ മിനറൽ മണ്ണ് കടത്തിയ വാഹനങ്ങൾപാലക്കാട്, വാളയാർ തുടങ്ങിയ സ്ഥലങ്ങളിലെ സിമൻറ് നിർമാണ കമ്പനികളിലേക്ക് കൊണ്ടുപോവുകയായിരുന്നു മണ്ണ്പയ്യന്നൂർ: അനധികൃതമായി മിനറൽ മണ്ണ് കയറ്റിവന്ന വാഹനങ്ങൾ പൊലീസ് പിടികൂടി. പരിയാരം സ്​റ്റേഷൻ ഓഫിസർ എം.ജെ. ജിജോയും സംഘവുമാണ്​ മണ്ണ് കയറ്റിയ മൂന്ന്​ വാഹനങ്ങൾ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി പറവൂർ കാരക്കുണ്ട് ഭാഗത്ത് വാഹന പരിശോധനക്കിടെയാണ് മൂന്ന് നാഷനൽ പെർമിറ്റ് ലോറികൾ പിടിയിലായത്​. സ്​റ്റേഷൻ ഓഫിസർക്കുപുറമെ എസ്.ഐ ടി.എസ്. ശ്രീജിത്തും സംഘത്തിലുണ്ടായിരുന്നു. പാലക്കാട്, വാളയാർ തുടങ്ങിയ സ്ഥലങ്ങളിലെ സിമൻറ് നിർമാണ കമ്പനികളിലേക്ക് കൊണ്ടുപോവുകയായിരുന്നു മിനറൽ മണ്ണ്. വാഹനങ്ങൾ പരിയാരം പൊലീസ് സ്​റ്റേഷനിലേക്ക് മാറ്റി. പിടികൂടിയ വാഹനം ജിയോളജി വകുപ്പിന് കൈമാറും. ഒരു വാഹനത്തിന്​ ഒരു ലക്ഷം രൂപയോളം പിഴ ചുമത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.