ഓൺലൈൻ പഠനോപകരണ വിതരണംചൊക്ലി: രാമവിലാസം ഹയർസെക്കൻഡറി സ്കൂളിൽ 'ഓൺലൈൻ പഠന ക്ലാസ് എല്ലാവർക്കും' പദ്ധതി നടപ്പാക്കുന്നതിൻെറ ഭാഗമായി മൊബൈൽ ഫോണുകൾ കൈമാറി. പൂർവവിദ്യാർഥികളും രക്ഷിതാക്കളും സ്കൂൾ മാനേജ്മൻെറും ജീവനക്കാരും ചേർന്ന് നൽകിയ 44 ഫോണുകളാണ് നൽകിയത്. കഴിഞ്ഞദിവസം ബ്രണ്ണൻ കോളജ് വാട്സ്ആപ് ഗ്രൂപ് കൂട്ടായ്മ 10 സ്മാർട്ട് ഫോണുകൾ നൽകിയിരുന്നു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. രമ്യ ഫോൺ വിതരണ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെംബർ എൻ.പി. സജിത അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ. വിനോദൻ, സ്കൂൾ മാനേജർ കെ. രമേശൻ, ഹെഡ്മിസ്ട്രസ് കെ.എം. പ്രീത, ഡെപ്യൂട്ടി എച്ച്.എം കെ.എം. സുരേഷ് ബാബു, എ. അനീഷ്, കെ. തഖിയ, പി. രമിത്ത്, നിസാം, കെ. സജീവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.