ഇന്ധനക്കൊള്ളക്കെതിരെ എൽ.ഡി.എഫ്​ പ്രതിഷേധം

ഇന്ധനക്കൊള്ളക്കെതിരെ എൽ.ഡി.എഫ്​ പ്രതിഷേധം പടം...സന്ദീപ്​.കണ്ണൂർ: കേന്ദ്ര സർക്കാറി​ൻെറ ഇന്ധനക്കൊള്ളക്കെതിരെ ജില്ലയിലെങ്ങും എൽ.ഡി.എഫ്​ പ്രതിഷേധം. പഞ്ചായത്തിൽ ഒരു വാർഡിൽ 25 കേന്ദ്രത്തിലും കോർപറേഷൻ – നഗരസഭ വാർഡുകളിൽ 100 കേന്ദ്രത്തിലുമാണ്‌ സമരം സംഘടിപ്പിച്ചത്‌. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ പാപ്പിനിശ്ശേരി ഐക്കലിലും കെ.കെ. ശൈലജ എം.എൽ.എ മട്ടന്നൂർ നെല്ലൂന്നിയിലും ഉദ്ഘാടനം ചെയ്​തു. കണ്ണൂർ തെക്കീബസാറിൽ കോൺഗ്രസ്‌ എസ്‌ സംസ്ഥാന പ്രസിഡൻറ്​ രാമചന്ദ്രൻ കടന്നപ്പള്ളിയും കണ്ണൂർ വനിത കോളജിന്‌ മുന്നിലും ശ്രീപുരത്തും കേരള കോൺഗ്രസ്‌ എം സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി. ജോസും കാൽടെക്‌സിൽ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനും കണ്ണൂർ പഴയ ബസ്‌സ്‌റ്റാൻഡിൽ സി.പി.ഐ ജില്ല സെക്രട്ടറി പി. സന്തോഷ്‌കുമാറും സമരം ഉദ്‌ഘാടനം ചെയ്‌തു. പാട്യം കൊട്ടയോടിയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ ഉദ്‌ഘാടനം ചെയ്​തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.